12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

പനി: സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

കാഞ്ഞങ്ങാട്: പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്തെുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ശനിയാഴ്ച ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ 622 രോഗികളാണ് ചികിത്സ തേടിയത്തെിയത്.
വെള്ളിയാഴ്ച 540ഉം വ്യാഴാഴ്ച 469 പേരുമാണ് പനിയുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ചത്തെിയവരില്‍ ഒരാള്‍ക്ക് എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് എച്ച് 1 എന്‍ 1 സ്ഥിരീകരിക്കുന്നത്. രണ്ട് ദിവസമായി മഴ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പനി വ്യാപകമാകുന്നതില്‍ കുറവൊന്നും വന്നിട്ടില്ല.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കിട്ടുന്നില്ല. ഇതുകൂടി ചേരുമ്പോള്‍ പനി ബാധിതരുടെ എണ്ണം ഏറെ വരും. പനി ബാധിച്ച ഒട്ടേറെ പേര്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്നുണ്ട്. പനി ബാധിച്ച് ജില്ലയില്‍ രണ്ടുപേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍, ആരോഗ്യവകുപ്പ് അധികൃതരുടെ കണക്കില്‍ ഈ മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.
പനി വ്യാപകമാകുന്നതിനെതിരെ ആരോഗ്യവകുപ്പും വിവിധ സാംസ്കാരിക ക്ളബുകളും ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്‍െറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പനി വ്യാപകമാകുന്നത് തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല. ആവശ്യത്തിന് മരുന്നും പരിചയസമ്പന്നരായ ഡോക്ടര്‍മാരും സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും രോഗത്തിന്‍െറ വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല. പനിക്ക് പുറമെ വയറിളക്ക രോഗങ്ങളും വ്യാപകമാകുന്നുണ്ട്. പനി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശുപത്രിയില്‍ എത്തുന്നത് വയറിളക്കവുമായാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com