സ്കൂളിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

മനാമ: ബുദയ്യയിലെ ഫാതിമ ബിന്‍ത് അസദ് ഗേള്‍സ് സ്കൂളിന് നേരെ പെട്രോള്‍ ബോംബ് അക്രമണം നടന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളിന്‍െറ ചുറ്റുമതിലിന് നേരെയും അകത്തേക്കും പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ ശേഷം അക്രമികള്‍ ഓടിമറയുകയുമായിരുന്നു. തീ പടര്‍ന്ന് പിടിക്കുന്നിന് മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അത് നിയന്ത്രണ വിധേയമാക്കുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ചെയ്തു.
അധ്യയന വര്‍ഷം ആരംഭിച്ചത് മുതല്‍ നടന്ന സ്കൂള്‍ ആക്രമണങ്ങളില്‍ 87ാമത്തേതാണ് ഇതെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി 46 സ്കൂളുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus