തേഞ്ഞിപ്പലം: യു.ജി.സി നടത്തുന്ന കോളജ് അധ്യാപക യോഗ്യതയായ നെറ്റ് (നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ്) എഴുതുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ശനിയാഴ്ച നടക്കുന്ന പരീക്ഷയെഴുതാന്‍ കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രമായി 16,233 പേരാണ് അപേക്ഷിച്ചത്. കാലിക്കറ്റിനു കീഴില്‍ ഇത്രയും പേര്‍ പരീക്ഷക്ക് അപേക്ഷിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ജൂണില്‍ നടന്ന പരീക്ഷ ആറായിരം പേരാണ് എഴുതിയത്. കോമേഴ്സ്, മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ് പരീക്ഷയാണ് ശനിയാഴ്ച നടക്കുന്നത്. സര്‍വകലാശാലക്കു കീഴില്‍ 14 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കഴിഞ്ഞവര്‍ഷം പരീക്ഷാകേന്ദ്രങ്ങള്‍ ആറായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍