തിരുവനന്തപുരം: കേരള സര്‍വകലാശാല ഡിഗ്രി ഏകജാലകം രണ്ടാംഘട്ട അലോട്ട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (www.admissions.keralauniverstiy.ac.in) ലഭിക്കും. രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകര്‍ അവരവരുടെ ഹോംപേജിലുള്ള ബാങ്ക് ചെലാന്‍ രസീതിന്റെ പ്രിന്റൗട്ടുമായി ഏതെങ്കിലും എസ്.ബി.ടിയുടെ ശാഖയില്‍ ഫീസ് അടച്ചശേഷം അവരവരുടെ ഹോം പേജില്‍ ലോഗിന്‍ ചെയ്ത് ഫീസ് അടച്ച വിവരങ്ങള്‍ നിര്‍ബന്ധമായി ജൂണ്‍ 27 നുള്ളില്‍ നല്‍കി അലോട്ട്മെന്റ് ഉറപ്പുവരുത്തണം.
ജൂണ്‍ 27 നുള്ളില്‍ ഫീസ് ഒടുക്കിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ റീ-ലോഗിന്‍ ചെയ്ത് നല്‍കാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. ഇവരെ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ പരിഗണിക്കില്ല. ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ മറ്റ് അലോട്ട്മെന്റില്‍ പരിഗണിക്കപ്പെടാതിരിക്കാന്‍ അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ ജൂണ്‍ 27നുള്ളില്‍ റദ്ദാക്കണം. ഇങ്ങനെ റദ്ദുചെയ്തില്ലെങ്കില്‍ തുടര്‍ന്നുള്ള അലോട്ടുമെന്റുകളില്‍ ഹയര്‍ ഓപ്ഷന്‍ അനുസരിച്ച് മാറ്റംവരും. ഇങ്ങനെ കിട്ടുന്ന പുതിയ അലോട്ട്മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. മുമ്പ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും.
അപേക്ഷകര്‍ക്ക് പുതിയ ഓപ്ഷന്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ആവശ്യമുള്ള ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തി അല്ലാത്തവ റദ്ദാക്കാം. അലോട്ട്മെന്റ് ലഭിച്ചവര്‍ മൂന്നാം അലോട്ട്മെന്റിനു ശേഷം അലോട്ട്മെന്റ് മെമ്മോ പ്രിന്റ് എടുത്ത് വിജ്ഞാപനം ചെയ്യുന്ന തീയതിക്കുള്ളില്‍ അലോട്ട്മെന്റ് ലഭിച്ച കോളജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍