Sat, 06/23/2012 - 00:25 ( 47 weeks 5 daysago)
പേസ്-ഭൂപതി തര്‍ക്കം: ടെന്നിസ് ഫെഡറേഷന്‍ പരാജയം -അശ്വനി നാച്ചപ്പ
(+)(-) Font Size

കോഴിക്കോട്: ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്നിസ് താരങ്ങളായ ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും തമ്മിലുള്ള പ്രശ്നം ദേശീയ ടെന്നിസ് ഫെഡറേഷന്‍ കൈകാര്യം ചെയ്തത് മോശമായാണെന്ന് ഒളിമ്പ്യന്‍ അശ്വനി നാച്ചപ്പ. നേരത്തേതന്നെ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നുവെന്നും കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അവര്‍ അഭിപ്രായപ്പെട്ടു.
കായികരംഗത്തെ അഴിമതിക്കും രാഷ്ട്രീയ അതിപ്രസരത്തിനുമെതിരെ കായികതാരങ്ങളും വിദഗ്ധരും ചേര്‍ന്ന് രൂപംകൊടുത്ത 'ക്ളീന്‍ സ്പോര്‍ട്സ് ഇന്ത്യ'യുടെ കേരള ചാപ്റ്റര്‍ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് അസ്മ ടവറില്‍ നടക്കുമെന്ന് അശ്വനി നാച്ചപ്പ അറിയിച്ചു. കായിക സംഘടനാതലത്തിലും ഭരണതലത്തിലും കായികതാരങ്ങള്‍ക്കും വിദഗ്ധര്‍ക്കും പ്രാതിനിധ്യം നേടിയെടുക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് അശ്വനി വ്യക്തമാക്കി. അശ്വനി നാച്ചപ്പയെ കൂടാതെ രാജ്യാന്തര കായിക താരങ്ങളായ റീത്ത് എബ്രഹാം, വന്ദന ഷാന്‍ബാഗ്, വന്ദന റാവു, തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കേരള ചാപ്റ്റര്‍ ഉദ്ഘാടന പരിപാടിയില്‍ ബി.വി.പി റാവു മുഖ്യപ്രഭാഷണം നടത്തും. ഇവരെക്കകൂടാതെ പ്രമുഖ മലയാളി താരങ്ങളും പങ്കെടുക്കും. ഒളിമ്പിക് ദിന റാലിയും സെമിനാറും ഇതോടനുബന്ധിച്ച് നടക്കും. രാവിലെ ഏഴു മണിക്ക് ടൗണ്‍ഹാള്‍ പരിസരത്തുനിന്നാരംഭിക്കുന്ന റാലി മന്ത്രി എം.കെ. മുനീര്‍ ഫ്ളാഗ് ഓഫ് ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus