Fri, 06/22/2012 - 22:35 ( 47 weeks 6 daysago)
അഫ്രീദി ഏകദിനത്തില്‍നിന്ന് വിരമിച്ചേക്കും
(+)(-) Font Size
അഫ്രീദി ഏകദിനത്തില്‍നിന്ന് വിരമിച്ചേക്കും

കറാച്ചി: പാക് ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി ഏകദിനത്തില്‍നിന്ന് വിരമിക്കുമെന്ന് സൂചന. ശ്രീലങ്കക്കെതിരായ പരമ്പര തോറ്റതിനെത്തുടര്‍ന്നാണ് ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. 2015 ലോകകപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി20യില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 32കാരനായ അഫ്രീദിക്ക് നാല് ഇന്നിങ്സുകളിലായി 28 റണ്‍സ് മാത്രമാണ് നേടാനായത്. 48.66 ശരാശരിയിലാണ് കേവലം മൂന്നു വിക്കറ്റ് നേടാനായത്. 3-1നാണ് പാകിസ്താന്‍ പരമ്പര തോറ്റത്. ഒരു മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ചെയ്തു.
ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കുടമയായ അഫ്രീദി അടുത്തിടെ മികച്ച ഫോമിലല്ല. 1996ല്‍ നയ്റോബിയില്‍ ശ്രീലങ്കക്കെതിരെ 37 പന്തുകളില്‍നിന്നാണ് അദ്ദേഹം സെഞ്ച്വറി നേടിയത്. പാകിസ്താനുവേണ്ടി 347 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള അഫ്രീദി 7068 റണ്‍സും 347 വിക്കറ്റും നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus