12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

മെഡി., എന്‍ജി.: കമ്യൂണിറ്റി ക്വോട്ട പ്രവേശം

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ പ്രവേശത്തിന് കമ്യൂണിറ്റി/രജിസ്ട്രേഡ് ട്രസ്റ്റ്/രജിസ്ട്രേഡ് സൊസൈറ്റി ക്വോട്ടയുള്ള സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശത്തിന് പ്രത്യേക അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശം. കാത്തലിക് എന്‍ജിനീയറിങ് മാനേജ്മെന്റ് അസോസിയേഷനുകീഴില്‍ വരുന്ന ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍പെട്ട കോളജുകളില്‍ 15ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റും മറ്റു വിഭാഗങ്ങളില്‍പ്പെടുന്ന കോളജുകളില്‍ 10 ശതമാനം കമ്യൂണിറ്റി/ട്രസ്റ്റ്/സൊസൈറ്റി സീറ്റും അനുവദിക്കും. ഈ സീറ്റുകളില്‍ ആവശ്യത്തിനുള്ള അപേക്ഷകരില്ലെങ്കില്‍ ഇവ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളായി മാറുന്നതാണ്. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ www.-cee^kerala.orgല്‍ ലഭ്യമായ പ്രഫോര്‍മ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രവേശപരീക്ഷാ കമീഷണര്‍, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിഗനര്‍, തിരുവനന്തപുരം-695001 വിലാസത്തില്‍ ജൂണ്‍ 25 വൈകുന്നേരം അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.
ഈ ക്വോട്ടയിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളും മറ്റ് വിദ്യാര്‍ഥികളെപ്പോലെ അതാത് കോളജുകളിലേക്ക് www.cee^kerala.gov.in ലൂടെ യഥാസമയം ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമുള്ള ഭരണ/മത കേന്ദ്രങ്ങളുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വിശദവിവരം സൈറ്റില്‍ ലഭ്യമാണ്.
ന്യൂനപക്ഷപദവി/കമ്യൂണിറ്റി ക്വോട്ടയിലുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളില്‍, പ്രവേശ പരീക്ഷാ കമീഷണര്‍ അലോട്ട്മെന്റ് നടത്തുന്ന 50 ശതമാനം സീറ്റുകളിലെ 30 ശതമാനം സീറ്റുകള്‍, പ്രസ്തുത ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍/കോളജ് മാനേജ്മെന്റുകള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണംചെയ്തിട്ടുണ്ട്.
മേല്‍പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശ പരീക്ഷാ കമീഷണര്‍, ഹൗസിങ്ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം -695001 വിലാസത്തില്‍ ജൂണ്‍ 25 വൈകുന്നേരം അഞ്ചിന് മുമ്പ് നേരിട്ടോ സ്പീഡ് പോസ്റ്റ് മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഈ ക്വോട്ടയിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളും മറ്റ് വിദ്യാര്‍ഥികളെപ്പോലെ എല്ലാ കോളജുകളിലേക്കും www.cee-.kerala.gov.in ലൂടെ ഓപ്ഷനുകള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ കോളജുകളുടെ പട്ടികയുടെ മതം/ജാതി സാക്ഷ്യപ്പെടുത്തേണ്ട ഏജന്‍സി സംബന്ധിച്ച വിവരങ്ങളും സൈറ്റിലുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com