വെള്ളറട: ചെക്പോസ്റ്റ് തകര്‍ത്ത് കാറില്‍ കടത്താന്‍ശ്രമിച്ച ഒന്നരടണ്‍ സ്ഫോടകശേഖരം ചെറിയകൊല്ലയില്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ 6.45നായിരുന്നു സംഭവം.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വന്ന ക്വാളിസ് കാര്‍ കൈകാണിച്ചിട്ടും ചെക്പോസ്റ്റില്‍ നിര്‍ത്തിയില്ല. പോസ്റ്റ് ഇടിച്ചുതെറിപ്പിച്ച് കടക്കാനുള്ള കാറിന്‍െറ ശ്രമം ഡ്യൂട്ടി പൊലീസ് ഡേവിഡ്രാജ് റോഡിലേക്ക് അള്ള് വലിച്ചിട്ട് തടഞ്ഞു. കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കളിയിക്കാവിള വന്നിയൂര്‍ റോഡരികത്ത് വീട്ടില്‍ സജി (29) യെ പൊലീസ് പിടികൂടി.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അരികടത്ത് തടയുന്നതിന് നിയമിച്ചിട്ടുള്ള സ്പെഷല്‍ സ്ക്വാഡിലെ ഫ്യൂജി പ്രമീളയുടെ നേതൃത്വത്തിലുള്ള സംഘം തക്കലയില്‍വെച്ച് കാറിനെ കൈകാണിച്ചെങ്കിലും പൊലീസുകാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയിരുന്നു. സംഘം പിന്തുടരുന്നതിനിടെയാണ് കാര്‍ ചെറിയകൊല്ല ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ചെറിയകൊല്ലയില്‍ കാര്‍ പിടിച്ചെടുത്ത ഉടന്‍ പിന്തുടര്‍ന്നത്തെിയ സ്പെഷല്‍ സ്ക്വാഡ് കാര്‍ പരിശോധിച്ചപ്പോഴാണ് സ്ഫോടകശേഖരം കണ്ടത്തെിയത്. അരുമന പൊലീസ് എത്തി സ്ഫോടകശേഷം സുരക്ഷിത താവളത്തിലേക്ക് മാറ്റി.
കസ്റ്റഡിയിലായ സജിയെ അരുമന സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു. 37 ലോഡ് സ്ഫോടകശേഖരം സജിയുടെ നേതൃത്വത്തില്‍ കടത്തിക്കഴിഞ്ഞതായാണ് പൊലീസിന് ലഭിച്ച സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍