കരുവാരകുണ്ട്: മഴകനക്കുമ്പോള്‍ ചെമ്പന്‍ കാട്ടുകാരുടെ മനം പിടയും. പുറം ലോകത്തത്തൊന്‍ കലങ്ങിമറിയുന്ന കല്ലന്‍പുഴകടന്ന് വേണം വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് മറുകര പറ്റാന്‍ എന്നതാണ് കാരണം. പാലത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായെങ്കിലും വാഗ്ദാനങ്ങള്‍ മാത്രമാണ് ഇപ്പോഴും ബാക്കി. കമുകിന്‍തടികൊണ്ട് നിര്‍മിച്ച താല്‍കാലിക പാലമാണ് അവശേഷിക്കുന്ന ഏക ആശ്രയം.
പട്ടികജാതി വിഭാഗത്തിലെ 15 അടക്കം 60 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട് ഇവിടെ. 40 മീറ്ററിലധികം വീതിയുള്ള കല്ലന്‍പുഴ മുറിച്ച് കടക്കാന്‍ താല്‍കാലിക നടപ്പാലം ഇവര്‍ വര്‍ഷാവര്‍ഷം പുതുക്കിപ്പണിയും. പാന്ത്ര ബദല്‍ സ്കൂള്‍, കേരള ജി.യു.പി സ്കൂള്‍, കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളെല്ലാം പുഴയിലിറങ്ങി നടക്കാറാണ് പതിവ്. മഴക്കാലമായാല്‍ ഇത് അപകടക്കളിയാണ്.
പുഴ കരകവിഞ്ഞാല്‍ പിന്നെ സെന്‍റ് മേരീസ് എസ്റ്റേറ്റ് - കമ്പിപ്പാലം വഴി രണ്ട് കിലോമീറ്റര്‍ നടന്നുവേണം സ്കൂളിലത്തൊന്‍. രണ്ടുവര്‍ഷം മുമ്പ് ഇവിടെ ഒരു സ്ത്രീ അപകടത്തില്‍പ്പെട്ടിരുന്നു. വിഷയം മന്ത്രി എ.പി. അനില്‍കുമാര്‍, ബ്ളോക്ക് പഞ്ചായത്ത് എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍