കേളകം: ആറളം ഫാമിലെ തോട്ടത്തിലെ തേങ്ങ ഉപേയോഗിച്ച് കൊപ്ര സംസ്കരണം നടത്തി നിര്‍മിക്കുന്ന വെളിച്ചെണ്ണ വിപണിയിലത്തെിക്കാന്‍ നടപടി പൂര്‍ത്തിയാവുന്നു. ഓണത്തോടനുബന്ധിച്ച് ആറളം ഫാമിലെ ബ്രാന്‍ഡഡ് വെളിച്ചെണ്ണ വിപണിയിലത്തെിക്കുകയാണ് ലക്ഷ്യം.
സര്‍ക്കാര്‍ ഫണ്ട് 56.5 ലക്ഷം ചെലവിട്ട് ഫാക്ടറിക്കാവശ്യമായ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. രണ്ടാംഘട്ടമായി യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് ഉല്‍പാദനം തുടങ്ങും. എട്ട് മണിക്കൂര്‍ വരുന്ന ഷിഫ്റ്റില്‍ 5000 തേങ്ങ സംസ്കരിച്ച് 600 കിലോഗ്രാം വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കും. വെളിച്ചെണ്ണ ഉല്‍പാദനത്തിലൂടെ ഫാമിന് 15 ലക്ഷം രൂപ ലാഭവും ഒരുകോടി രൂപ വാര്‍ഷിക വരുമാനവുമാണ് ലക്ഷ്യം. പുനരധിവാസ കുടുംബങ്ങള്‍ക്ക് കൊപ്രസംസ്കരണ കേന്ദ്രത്തില്‍ തൊഴില്‍ നല്‍കും.
29 ലക്ഷം രൂപ ചെലവിട്ട് തേങ്ങാവെള്ളത്തില്‍നിന്നും വിനാഗിരി ഉല്‍പാദിപ്പിക്കാനും പദ്ധതി തയാറായി. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. ചകിരി ഉപയോഗിച്ച് കയര്‍ ഉല്‍പാദനം ലക്ഷ്യമിട്ടിട്ടുണ്ട്. ആറളം ഫാമിങ് കോര്‍പറേഷന് കീഴിലാണ് മേഖലക്ക് കൂടുതല്‍ വികസന സാധ്യതയുള്ള സംസ്കരണ കേന്ദ്രം സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍