12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ബൈക്കിലത്തെി മാല തട്ടിപ്പറിക്കാന്‍ ശ്രമം; യാത്രക്കാരിക്ക് പരിക്ക്

കോഴിക്കോട്: പകല്‍നേരത്ത് ബൈക്കിലത്തെിയ രണ്ടംഗ സംഘം സ്ത്രീയുടെ മാല തട്ടിപ്പറിക്കാന്‍ ശ്രമം. മല്‍പിടിത്തത്തിനിടെ നിലത്തുവീണ വഴിയാത്രക്കാരിയുടെ ബാഗുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഈസ്റ്റ് വെള്ളിമാടുകുന്ന് കനാല്‍റോഡിനു സമീപം താമസിക്കുന്ന ചന്ദ്രികയുടെ (58) ബാഗാണ് കവര്‍ന്നത്. വെള്ളിമാടുകുന്ന് മാധ്യമം ബസ്സ്റ്റോപ്പിന് എതിര്‍വശത്തെ ഇടവഴിയില്‍ വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കാണ് സംഭവം.
നഗരത്തിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരിയായ ഇവര്‍ വീട്ടിലേക്ക് മടങ്ങവേ ബൈക്കിലത്തെിയ രണ്ടു യുവാക്കള്‍ പിന്തുടരുകയായിരുന്നു. ബൈക്കിന് വഴിമാറി നല്‍കിയെങ്കിലും അല്‍പം മുന്നോട്ടുപോയി യുവാക്കള്‍ തിരിച്ചുവന്നു. പൊടുന്നനെ സ്ത്രീയുടെ മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ബഹളം വെച്ച് പ്രതിരോധിക്കുന്നതിനിടെ ഇവര്‍ നിലത്തുവീണു.
അതിനിടെ, പണവും മൊബൈല്‍ഫോണുമടങ്ങുന്ന ബാഗുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. 25വയസ്സ് തോന്നിക്കുന്ന യുവാക്കളെ ഓടിക്കൂടിയ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല.
ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. വീഴ്ചയില്‍ സ്ത്രീയുടെ കൈക്ക് പരിക്കേറ്റു. ചേവായൂര്‍ പൊലീസിന് പരാതി നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com