കുളിമുറിയില്‍ വീണ മലയാളി യുവാവ് ആശുപത്രിയില്‍ മരിച്ചുPublished on Fri, 06/22/2012 - 11:24 ( 51 weeks 5 days ago)
മനാമ: കുളിമുറിയില്‍ തലയടിച്ചു വീണതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. വടകര പുതുപ്പണം പണിക്കോട്ടിയിലെ മഹ്മൂദിന്‍െറ മകന്‍ ഇര്‍ഷാദാണ് (29) വ്യാഴാഴ്ച രാത്രി ഏഴരയോടെ മരിച്ചത്. ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇര്‍ഷാദ് ചൊവ്വാഴ്ച രാത്രി ഈസ്റ്റ് റിഫയിലെ കൂട്ടുകാരുടെ വില്ലയില്‍ വന്നതായിരുന്നു. കുളിമുറിയില്‍ കയറി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നിനെ തുടര്‍ന്ന് വാതി തുറന്നു നോക്കിയപ്പോഴാണ് ഇയാള്‍ വീണു കിടക്കുന്നത് കണ്ടത്. കൂട്ടുകാര്‍ വെള്ളം കൊടുക്കുകയും ബെഡില്‍ എടുത്ത് കിടത്തുകയും ചെയ്തു. ബുധനാഴ്ച രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും തല കറങ്ങി വീഴുകയായിരുന്നുത്രെ. ഉടനെ പൊലീസ് ആംബുലന്‍സില്‍ സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍