ആലപ്പുഴ സ്വദേശി ഉറക്കത്തില്‍ നിര്യാതനായി

മനാമ: ആലപ്പുഴ ജില്ലക്കാരനായ മലയാളി ബഹ്റൈനില്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ചെങ്ങന്നൂര്‍ നെടുവരങ്കോട് ചെരുവില്‍ വടക്കതില്‍ സുകുമാരന്‍ (52) ആണ് നിര്യാതനായത്. കഴിഞ്ഞ 11 മാസമായി കോണ്‍കോര്‍ഡ് കസ്റ്റം ക്ളിയറിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് ഉമ്മുല്‍ ഹസമിലെ താമസ സ്ഥലത്ത് എത്തുകയും ഭക്ഷണവും കുളിയും കഴിഞ്ഞ് 12 മണിയോടെ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ അഞ്ചിന് ഡ്യൂട്ടിക്ക് പോകുന്ന സഹപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം സല്‍മാനിയ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണുള്ളത്.
മുമ്പ് ബഹ്റൈനിലുണ്ടായിരുന്ന സുകുമാരന്‍ പിന്നീട് കുവൈത്തില്‍ ജോലി ചെയ്ത ശേഷമാണ് ബഹ്റൈനിലേക്കു തന്നെ തിരിച്ചത്തെിയത്. ഓമനയാണ് സുകുമാരന്‍െറ ഭാര്യ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus