സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

മനാമ: സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാലെണ്ണവും കിന്‍റര്‍ ഗാര്‍ട്ട
നാണ്.
’98ലെ 25-ാം വിദ്യാഭ്യാസ നിയമമനുസരിച്ചാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് അലി അന്നുഐമി അറിയിച്ചു. റയാഹീന്‍, അന്നുജൂം, അല്‍ജിനാന്‍, ഇഖ്റഅ് എന്നീ കിന്‍റര്‍ ഗാര്‍ട്ടനുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുന്നത്. ആവശ്യമായ ലൈസന്‍സില്ലാതെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്്. സ്ഥാപന അധികാരികളെ പ്രൊസിക്യൂട്ട് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കിന്‍റര്‍ഗാര്‍ട്ടനുകള്‍ക്കെതിരെയും നടപടിയുണ്ട്. അസ്സഫാ, അല്‍അലാ, അല്‍മുന്‍തദിര്‍, അല്‍ഹുദ, മംമലകത്തുന്നഹ്ല്‍, അന്നുറൈന്‍, അല്‍യഖീന്‍ എന്നീ കിന്‍റര്‍ഗാര്‍ട്ടനുകളാണ് സുരക്ഷാ സംവിധാനമില്ലാത്ത കെട്ടിടങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റിയതിന്‍െറ പേരില്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. നിയമം ലംഘിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കുകയില്ളെന്ന് മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus