12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

യു.ജി.സി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്

യു.ജി.സി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്

‘സിങ്-ഒബാമ ട്വന്‍റി ഫസ്റ്റ് സെഞ്ച്വറി നോളജ് ഇനീഷ്യേറ്റീവ് 2012’ പദ്ധതിയുടെ ഭാഗമായുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ (യു.ജി.സി) അപേക്ഷ ക്ഷണിച്ചു. വിവിധ ശാസ്ത്ര മേഖലകളിലെ നവീന സാങ്കേതിക വിദ്യകളില്‍ ഇന്ത്യന്‍ പ്രതിഭകള്‍ക്ക് പരിശീലനം നേടാനും ഗവേഷണം വ്യാപിപ്പിക്കാനും അമേരിക്കയില്‍ സൗകര്യമൊരുക്കുകയാണ് ഫെലോഷിപ്പിന്‍െറ ലക്ഷ്യം. ഗവേഷണ മേഖലകളില്‍ അമേരിക്കന്‍ വിദഗ്ദരുമായി ദീര്‍ഘകാല സഹകരണം വളര്‍ത്തിയെടുക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
താഴെ പറയുന്ന മേഖലകളിലെ ഗവേഷണത്തിനാണ് ഫെലോഷിപ് ലഭിക്കുക. ബ്രാക്കറ്റില്‍ ഈ നിര്‍ദിഷ്ട മേഖലയില്‍ കൂടുതല്‍ മുന്‍ഗണന ലഭിക്കുന്ന വിഷയം.
1. ഊര്‍ജം (പുനരുപയോഗിക്കാവുന്ന ഊര്‍ജം)
2. പരിസ്ഥിതി (കാലാവസ്ഥാ വ്യതിയാനം)
3. ആരോഗ്യം (പൊതുജനാരോഗ്യം)
4. ഭക്ഷ്യ സുരക്ഷ
5. വിവരസാങ്കേതിക സുരക്ഷ
യോഗ്യത: യു.ജി.സി അംഗീകാരമുള്ള സര്‍വകലാശാലയിലെയോ സ്ഥാപനങ്ങളിലെയോ സ്ഥിരം അധ്യാപകനോ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥിയോ ആയിരിക്കണം അപേക്ഷക/ന്‍.
ബിരുദ ബിരുദാനന്തര വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോ തത്തുല്യമോ നേടിയിരിക്കണം. അപേക്ഷകന് നിര്‍ദിഷ്ട വിഷയത്തില്‍ പിഎച്ച്.ഡി/എം.ഡി/എം.എസ് ഉണ്ടാവണം.
ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷക പ്രബന്ധത്തിന്‍െറ കോപ്പി ഹാജരാക്കണം. 2012 ഡിസംബര്‍ 31നകം 40 വയസില്‍ കൂടരുത്. നിയമാവലിക്കനുസൃതമായി സംവരണം ലഭിക്കും.
മാസത്തില്‍ 3000 ഡോളര്‍ ഫെലോഷിപ്പായി ലഭിക്കും. ഫെലോഷിപ്പ് കാലാവധി: പരമാവധി ഒരു വര്‍ഷം. 50,000 രൂപ കണ്ടിജന്‍സി ഗ്രാന്‍റായും ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സ്ഥാപന മേധാവി മുഖേനെയാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: http://117.239.33.193/pdfindous/already_exist.aspx
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://117.239.33.193/pdfindous/Downloads/PDFINODUS_Guidlines.pdf


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com