12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

ആള്‍ ട്ടിസിന് ആനന്ദം

ആള്‍ ട്ടിസിന് ആനന്ദം

കൊറോള ആള്‍ട്ടിസ് ജനിച്ചിട്ട് പത്ത് വര്‍ഷമായി. കേക്ക് മുറിക്കലിനൊപ്പം കൊറോള ആള്‍ട്ടിസ് എയ്റോയുടെ ലിമിറ്റഡ് എഡിഷന്‍ കൂടി പുറത്തിറക്കിക്കൊണ്ടാണ് ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ് ഈ സന്തോഷം ആഘോഷിച്ചത്. നിലവിലുള്ള ജെ ഗ്രേഡ് 1.8 ലിറ്റര്‍ പെട്രോള്‍ വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കൊറോള ആള്‍ട്ടിസ് എയ്റോയും. യൂറോ നാലിലും ഇത് ലഭ്യമാക്കുന്നുണ്ട്. എയ്റോഡൈമാനിക് റിയര്‍ ബംപര്‍, എല്‍ഇഡിയോടെയുള്ള സ്ളീക്ക് ട്രങ്ക് സ്പോയിലര്‍, സ്മോക്ക്ഡ് ഹാലോജന്‍ ഹെഡ്ലാമ്പുകള്‍, സ്മോക്ക്ഡ് റിയര്‍ കോംപിനേഷന്‍ ലാമ്പുകള്‍, സെവന്‍ സ്പോക്ക് അലോയ് വീലുകള്‍, ക്രോം ഫിനീഷ് മഫ്ളര്‍ കട്ടര്‍, എയ്റോ ലോഗോ രേഖപ്പെടുത്തിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍, എക്സ്ക്ളുസീവ് എയ്റോ എംബ്ളം എന്നിവയാണ് പുതിയഅവതാരത്തിന്‍്റെ സവിശേഷതകള്‍. ഇപ്പോള്‍ പെട്രോള്‍ വേര്‍ഷനാണ് ലഭ്യമാക്കുന്നതെങ്കിലും ആവശ്യക്കാര്‍ കൂടിയാല്‍ ഡീസല്‍ വേര്‍ഷനും പുറത്തിറക്കും. എയ്റോ സില്‍വര്‍ മൈക്കാ മെറ്റാലിക്, ബ്ളാക് മൈക്ക എന്നീ നിറങ്ങളില്‍ കിട്ടും. ഇത്തരം 500 കാറുകള്‍ മാത്രമേ നിര്‍മ്മിക്കൂ എന്നാണ് ടൊയോട്ട പറയുന്നത്. അതായത് ഏകദേശം മൂന്നുമാസം മാത്രമെ ഈ കാര്‍ വാങ്ങാന്‍ കിട്ടൂ. 11,55,088 രൂപയാണ് കേരളത്തിലെ വില.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com