മുംബൈ: അനധികൃത മര്‍ഗങ്ങളിലൂടെ വില കൃത്രിമമായി വര്‍ധിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന നാല് മുന്‍നിര സിമെന്റ് കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ശിക്ഷ ഉണ്ടായാല്‍ ഈ കമ്പനികള്‍ 2200 കോടി രൂപ പിഴ നല്‍കേണ്ടിവരും. കോമ്പറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യയാണ് (സി.സി.ഐ) രാജ്യത്തെ നാല് പ്രമുഖ സിമെന്റ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എ.സി.സി, അംബുജ സിമെന്റ്, അള്‍ട്രടെക്ക്, ശ്രീ സിമെന്റ് എന്നീ കമ്പനികളാണ് നടപടി നേരിടുന്നത്.
സി.സി.ഐ നിയമ പ്രകാരം വില വര്‍ധിപ്പിക്കാന്‍ അനധികൃത മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ തൊട്ടുമുമ്പുള്ള മുന്നു വര്‍ഷത്തെ വിറ്റുവരവിന്റെ ശരാശരിയുടെ എട്ട് ശതമാനമാണ് പിഴ നല്‍കേണ്ടത്.
ഉല്‍പ്പാദനം ബോധപൂര്‍വ്വം കുറച്ചുവെന്നും സിമെന്റ് വില കൃത്രിമമായി ഉയര്‍ത്തിയെന്നുമാണ് നാല് കമ്പനികള്‍ക്കുമെതിരായ ആരോപണം.
2011ലാണ് സി.സി.ഐ ആരോപണം അന്വേഷിച്ചു തുടങ്ങിയത്. അതുകൊണ്ട് 2008, 2009, 2010 വര്‍ഷങ്ങളിലെ വിറ്റുവരവിന്റെ ശരാശരിയാവും പിഴ കണക്കാന്‍ ഉപയോഗിക്കുക. ശിക്ഷിക്കപ്പെട്ടാല്‍ അള്‍ട്രടെക്കാവും ഏറ്റവും അധികം തുക നല്‍കേണ്ടി വരിക -731 കോടി രൂപ. എ.സി.സി 652 കോടിയും അംബുജ സിമെന്റ്സ് 552 കോടിയും നല്‍കേണ്ടിവരും.
കൃത്രിമ വില വര്‍ധനവില്‍ ഇവര്‍ കുറ്റക്കാരാണെന്ന് സി.സി.ഐ തീരുമാനിച്ചാല്‍ കമ്പനികള്‍ക്ക് ട്രൈബ്യൂണലില്‍ അപ്പില്‍ നല്‍കാനാവും.


നിങ്ങളുടെ അഭിപ്രായങ്ങള്‍