മനാമ: ഇന്ത്യന്‍ എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയായി ഗൗരവ് ഗാന്ധി ചുമതലയേറ്റു. ഫസ്റ്റ് സെക്രട്ടറിയായിരുന്ന എ. അജയ്കുമാര്‍ ഇറാനിലേക്ക് സ്ഥലം മാറിയ സാഹചര്യത്തിലാണ് ഗൗരവ് ഗാന്ധിയുടെ നിയമനം. 2008 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറായ അദ്ദേഹം കൈറോയിലെ ഇന്ത്യന്‍ എംബസിയില്‍നിന്നാണ് ബഹ്റൈനില്‍ എത്തിയത്.
കൈറോവിലെ തന്‍െറ നയതന്ത്ര ദൗത്യം നിരവധി അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ഗൗരവ് ഗാന്ധി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അറേബ്യന്‍ സംസ്കാരത്തോടൊപ്പം അറബ് ഭാഷയും സ്വയത്തമാക്കാന്‍ കഴിഞ്ഞു. ഒഴുക്കോടെ സംസാരിക്കാനാകില്ളെങ്കിലും അറബി ഭാഷ നല്ലപോലെ വായിക്കാന്‍ സാധിക്കും. ലിബിയയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമത്തിനും സുരക്ഷാ നടപടികള്‍ക്കുമായി കൈറോവില്‍നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അയച്ച ദൗത്യ സംഘത്തില്‍ ഗൗരവ് ഗാന്ധിയുമുണ്ടായിരുന്നു. ഇത് തനിക്ക് ഏറെ അനുഭവങ്ങളുണ്ടാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20000ഓളം പൗരന്‍മാരെയാണ് അന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.
ശ്രമകരമായ ഈ ദൗത്യം വിജയകരമായി പ്രാവര്‍ത്തികമാക്കുകയും റിപ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാരിന് അയക്കുകയും ചെയ്തു.
പവിഴ നാടിന്‍െറ മനോഹാരിത തന്നെ ഏറെ ആകര്‍ഷിച്ചെന്നും ലക്ഷങ്ങള്‍ വരുന്ന ഇവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ കോണുകളില്‍നിന്നും സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗൗരവ് ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷനില്‍ എഞ്ചിനിയറിങ് ബിരുദ ധാരിയായ ഗൗരവ് ഗാന്ധി മധ്യപ്രദേശിലെ മൊറിന സ്വദേശിയാണ്. മൊറിന ഗവ. സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശ് ഗവ. എഞ്ചിനിയറിങ് കോളജില്‍ നിന്നാണ് ബിരുദമെടുത്ത്. ഭാര്യ: പാരുള്‍. മകള്‍: ജലക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍