ചില സംഘടനകള്‍ വിദേശ പണം പറ്റുന്നു: മന്ത്രിPublished on Thu, 06/21/2012 - 11:07 ( 47 weeks 3 days ago)
മനാമ: വിദേശ രാജ്യങ്ങളില്‍നിന്ന് അനധികൃതമായി ചില സംഘടനകള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നതായി സംശയിക്കുന്നുവെന്ന് സാമൂഹിക ക്ഷേമകാര്യ മന്ത്രി ഡോ. ഫാതിമ ബിന്‍ത് മുഹമ്മദ് അല്‍ബലൂഷി പറഞ്ഞു. ഇതുംബന്ധിച്ച് ചില തെളിവുകള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. മുന്‍കൂട്ടിയുള്ള മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ പുറമെ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് സാമൂഹിക സംഘടനകള്‍ക്ക് വിലക്കുണ്ട്. എന്നാല്‍, ചില സംഘടനകള്‍ പുറമെ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട്. ചില സംഘടനകളില്‍നിന്ന് അതിന്‍െറ അംഗങ്ങള്‍ക്ക് തന്നെ സാമ്പത്തിക സഹായം നല്‍കിയതായും തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ ഏതെങ്കിലും സംഘടനകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനും വിദേശങ്ങളിലേക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും നിയമപരമായി വിലക്കുണ്ടെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍