മനാമ: സീറോ മലബാര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ‘വര്‍ക്ക് ഓഫ് മേഴ്സി’ അവാര്‍ഡിന്‍െറ ലോഗോ പ്രകാശനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ നിര്‍വഹിച്ചു. സിംസ് പ്രസിഡന്‍റ് റാഫി സി. ആന്‍റണി, പ്രോഗ്രാം ചെയര്‍മാന്‍ പി.പി. ചാക്കുണ്ണി തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹനായത് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും കേരളത്തിലെ ജീവകാരുണ്യ, സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവുമായ റവ. ഡോ. ഡേവീസ് ചിറമേലാണ്്. ജൂലൈ അഞ്ചിന് വൈകീട്ട് 7.30ന് കേരളീയ സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഥമ സിംസ് വര്‍ക് ഓഫ് മേഴ്സി അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിക്കും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ബഹ്റൈന്‍ ഗവണ്‍െമന്‍റിന്‍െറ പ്രതിനിധികളും എസ്.എം.സി.എ ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.മോഹന്‍ തോമസും വിശിഷ്ടാതിഥികളായിരിക്കും. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസിന്‍െറ ഗാനമേളയും മാജിക് ഷോയും നടക്കും. സീറോ മലബാര്‍ സൊസൈറ്റിയുടെ മാഗസിന്‍ ‘സിംസ് ഡൈജസ്റ്റി’ന്‍െറ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കപ്പെടും. പൊതുജനങ്ങള്‍ക്ക് പ്രവേശം സൗജന്യമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍