ന്യൂദല്‍ഹി: ഇന്ത്യയുടെ ബാങ്കിങ് സ്ഥാപനങ്ങളുടെ വളര്‍ച്ച അനുപാതം ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് താഴ്ത്തി. എസ്.ബി.ഐ, ഐ.സി ഐ.സി.ഐ, കാനറ ബാങ്ക്, ഐ.ഡി.ബി.ഐ, പഞ്ചാബ് നാഷനല്‍ ബാങ്ക ്(പി.എന്‍.ബി), ആക്സിസ ്ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ 11 ബാങ്കുകളുടെ റേറ്റിങ് ആണ് കുറച്ചത്. സ്ഥിരം എന്നതില്‍നിന്ന് നെഗറ്റിവ് എന്നതിലേക്കാണ് അനുപാതം താഴ്ത്തിയത്.
എക്സ്പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ(എക്സിം), ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍(ഹഡ്കോ), ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കമ്പനി (ഐ.ഡി.എഫ്.സി) എന്നിവയുടേതും താഴ്ത്തിയിട്ടുണ്ട്.
ഓരോ ബാങ്കുകളും നല്‍കുന്ന സേവനത്തിന്റെയും വായ്പയുടെയും ഗുണനിലവാരത്തിനനുസരിച്ചാണ് റേറ്റിങ് നിശ്ചയിക്കുന്നത്. എന്നാല്‍, ഇത്തരം കണക്കുകള്‍ വെറും സങ്കേതികം മാത്രമാണെന്നും ഇന്ത്യന്‍ ബാങ്കിങ് മേഖല സുശക്തമാണെന്നുമാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പ്രതികരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍