ലോകത്തെ ഏതാണ്ടെല്ലാ ഹാര്‍ഡ്വേയര്‍ നിര്‍മാതാക്കള്‍ക്കും വേണ്ടി സമ്പര്‍ക്കമുഖങ്ങള്‍ (സോഫ്റ്റ്വെയര്‍) നിര്‍മിച്ചുനല്‍കിയിട്ടുള്ള കമ്പനിയാണ് മൈക്രോസോഫ്റ്റ്. സ്വന്തം സോഫ്റ്റ്വേയറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വന്തം കമ്പ്യൂട്ടര്‍ വേണമെന്ന് ബില്‍ഗേറ്റ്സിനും കൂട്ടുകാര്‍ക്കും തോന്നിയിട്ടില്ല. അങ്ങനെ തോന്നേണ്ട കാര്യവുമില്ല.ന്മമൈക്രോസോഫ്റ്റിന്റെ ചരിത്രം അറിയുന്നവര്‍ക്ക് അത് മനസിലാകും. എന്നാല്‍ പുതിയ കാലം അങ്ങനെയല്ല, ലോകത്തിലെ ഒന്നാം നമ്പര്‍ കമ്പനിയില്‍ നിന്ന് മൈക്രോസോഫ്റ്റ് പടിയിറങ്ങികഴിഞ്ഞു. ഗൂഗിളടക്കം പുതിയ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പുതുവഴികള്‍ തേടുന്ന തിരക്കിലാണ് മൈക്രോസോഫ്റ്റ്. ഒന്നാമനാകാന്‍ മൈക്രോസോഫ്റ്റ് സ്വന്തമായി ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നുവെന്നതാണ് ചൂടന്‍ വാര്‍ത്ത. കടുത്ത മല്‍സരം അരങ്ങേറുന്ന ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ വിപണിയിലേക്ക് 'സര്‍ഫസ്' എന്ന ടാബ്ലെറ്റുമായാണ് ഈ മുന്‍കാല ഭീമന്റെ വരവ്.
ടാബ്ലെറ്റ് കമ്പ്യൂട്ടറുകളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഏറ്റവും വലിയ ന്യൂനത അതിന് കീബോര്‍ഡ് ഇല്ലെന്നതാണ്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് ബ്രൗസിംഗ്, സോഷ്യല്‍നെറ്റ്വര്‍ക്കിംഗ്, സിനിമ, പാട്ടുകേള്‍ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ടാബ്ലെറ്റുകള്‍ പ്രധാനമായും ഉപയോഗിക്കാറ്. ടാബ്ലെറ്റുകള്‍ക്ക് കീബോര്‍ഡ് വെച്ചാലോ? അത് ഉപഭോക്താക്കളുടെ മനമിളക്കുമെന്ന തിരിച്ചറിവില്‍ വിവിധ നിറങ്ങളിലുള്ള രണ്ട് കീബോര്‍ഡുകളാണ് 'സര്‍ഫസിന്' ഉള്ളത്. ടൈപ്പ് ചെയ്യുന്നത് സ്ക്രീനിന് പിടിച്ചെടുക്കാന്‍ കഴിയുന്ന മൂന്ന് എം.എം കനമുള്ള ടച്ച് കവറും പൂര്‍ണ കീബോര്‍ഡായി പ്രവര്‍ത്തിപ്പിക്കാവുന്ന ടൈപ്പ് കവറും 'സര്‍ഫസി'നൊപ്പം ലഭിക്കും. ഇതോടൊപ്പം ലഭിക്കുന്ന 'ബില്‍റ്റ് ഇന്‍ കിക്ക് സ്റ്റാന്‍ഡ്' ഉപയോഗിച്ചാല്‍ ടാബിനെ പി.സി പോലെ ഉപയോഗിക്കാനുമാകും.
ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയ 'സര്‍ഫസി'ന് 10.6 ഇഞ്ച് ഡിസ്പ്ലേ ആണുള്ളത്. വിന്‍ഡോസ് എട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എ.ആര്‍.എം, ഇന്റല്‍ പ്രോസസറുകള്‍ ഉപയോഗിച്ചുള്ള നാല് മോഡലുകളാകും വിപണിയിലിറക്കുക. മൈക്രോസോഫ്റ്റ് ഓഫീസ് 15 അടക്കം നിരവധി സോഫ്റ്റ്വെയറുകള്‍ ഇതില്‍ ഇന്‍ബില്‍റ്റായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും.
വിലക്കുറവ്, മെച്ചപ്പെട്ട ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുന്ന എ.ആര്‍.എം പ്രോസസര്‍ ഉപയോഗിച്ചുള്ള സര്‍ഫസ് വിദ്യാര്‍ഥികളെയും പ്രൊഫഷനലുകളെയുമാണ് ലക്ഷ്യമിടുന്നത്. 9.3 മി.മി കട്ടിയും 676 ഗ്രാമുമാണ് ഇതിന്റെ ഭാരം. ആപ്പിള്‍ ഐപാഡിന്റെ ഭാരം 652 ഗ്രാമാണ്. 16.9 വൈഡ്സ്ക്രീന്‍ എച്ച്.ഡി ഡിസ്പ്ലേയാണ് ഉള്ളത്. 32 ജി.ബി,64 ജി.ബി മോഡലുകള്‍ ഉണ്ടാകും. മൈക്രോ എസ്.ഡി കാര്‍ഡ് ഉഎയോഗിക്കാനും കഴിയും. യു.എസ്.ബി 2.0 മൈക്രോ എച്ച്.ഡി വീഡിയോ പാര്‍ട്ട് എന്നിവയും ഉണ്ടാകും.
ഇന്റല്‍ 22 എന്‍.എം ഐ.വി പ്രോസസര്‍ ഉപയോഗിച്ചുള്ള പതിപ്പിന് 13.5 എം.എം കനവും 903 ഗ്രാം ഭാരവുമാണ് ഉള്ളത്. ഉയര്‍ന്ന റെസല്യൂഷനുള്ള സ്ക്രീനും മികച്ച ബാറ്ററി ലൈഫും ഇതിലുണ്ടാകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. യു.എസ്.ബി 3.0, മിനി ഡിസ്പ്ലേ പോര്‍ട്ട് വീഡിയോ തുടങ്ങിയവയുമുള്ള ഇതിലും മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിക്കാനാകും. 64 ജി.ബി,128 ജി.ബി എന്നിങ്ങനെയായിരിക്കും മോഡലുകളുടെ സംഭരണ ശേഷി. ഗൊറില്ല ഗ്ളാസ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ സ്ക്രീനില്‍ പോറല്‍ വീഴില്ല. സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണ്‍, വീഡിയോ കോളിംഗിനായി കാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. മൂന്ന് മാസന്മിനുള്ളില്‍ വിലക്കുറവുള്ള എ.ആര്‍.എം പ്രോസസര്‍ ഉപയോഗിച്ചുള്ള മോഡല്‍ വിപണിയിലെത്തുമെന്ന് പറഞ്ഞ മൈക്രോസോഫ്റ്റ് അധികൃതര്‍ വിലയെ കുറിച്ച സൂചനകളൊന്നും നല്‍കിയിട്ടില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍