തിരുവനന്തപുരം: ശ്രീലങ്കയിലെ ആഭ്യന്തരകലാപത്തില്‍ പലായനം ചെയ്ത് തമിഴ്നാട്ടിലെ രാമേശ്വരത്തത്തെിയ നൂറുകണക്കിന് പേര്‍ സര്‍ക്കാര്‍ രേഖകളില്ലാതെ ദുരിതത്തില്‍. ഇങ്ങനെ അന്യനാട്ടില്‍ താമസിക്കുന്നവര്‍ക്ക് പിന്നീട് പിറന്നനാട് കാണാന്‍പോലും ഭാഗ്യം ലഭിക്കാറില്ല. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും ഇന്നും ആയിരങ്ങളാണ് അഭയാര്‍ഥികളായി കഴിയുന്നത്.
അഭയാര്‍ഥിയായി തമിഴ്നാട്ടിലത്തെിയ സ്ത്രീ കഴിഞ്ഞദിവസം ശ്രീലങ്കയിലേക്ക് പോകാന്‍ ശ്രമിക്കവെ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. 20 വര്‍ഷം മുമ്പ് രാജീവ്ഗാന്ധി വധത്തത്തെുടര്‍ന്ന് സിലോണ്‍ മട്ടകളപ്പ് വില്ളേജില്‍നിന്ന് ബോട്ടില്‍ പലായനം ചെയ്തവരുടെ കൂട്ടത്തിലാണ് അന്ന് 13 വയസ്സുണ്ടായിരുന്ന ശാന്തിയും രാമേശ്വരത്തത്തെിയത്. ആദ്യം രാമേശ്വരത്തും പിന്നീട് ചെന്നൈയിലെ പൊഴല്‍ അഭയാര്‍ഥി ക്യാമ്പിലും കഴിഞ്ഞ ഇവരെ പത്ത് വര്‍ഷം മുമ്പ് ചെന്നൈ സ്വദേശി ശക്തിവേല്‍ വിവാഹം കഴിച്ചു. അഭയാര്‍ഥി ക്യാമ്പ് വഴി ശ്രീലങ്കയിലെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട് വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയിച്ചു. ഫോണ്‍ ബന്ധം പിന്നീട് തുടര്‍ന്നു. ഇതിനിടെ ഒരാഴ്ച മുമ്പ് ശ്രീലങ്കയിലുള്ള സഹോദരി മരിച്ച വിവരം അറിഞ്ഞു.
ഇതോടെ ബന്ധുക്കളെ കാണണമെന്ന മോഹം കലശലായി. 20 വര്‍ഷമായി തമിഴ്നാട്ടില്‍ കഴിയുന്നെങ്കിലും ഇവരുടെ ഒരു രേഖയും തമിഴ്നാട് സര്‍ക്കാറിലില്ല. നാട്ടിലെ ബന്ധുക്കളെ കാണണമെന്ന ഇവരുടെ ആഗ്രഹത്തിന് ഭര്‍ത്താവും മകനും സമ്മതംമൂളിയതോടെ ശ്രീലങ്കയിലേക്ക് പോകാന്‍ ചെന്നൈയിലെ ട്രാവല്‍ ഏജന്‍സിയെ സമീപിച്ചു. എന്നാല്‍ നല്‍കിയത് വ്യാജരേഖകളായിരുന്നു. ടിക്കറ്റുമായി തിരുവനന്തപുരം വിമാനത്താവളത്തിലത്തെിയ ശാന്തി എമിഗ്രേഷന്‍ വകുപ്പിന്‍െറ പിടിയിലായി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറി. ശക്തിവേലും മകനും ഇവരെ ജാമ്യത്തിലിറക്കാനുള്ള ശ്രമത്തിലാണ്.
കൂലിവേല ചെയ്ത് കഴിയുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഒരു സര്‍ക്കാര്‍ ആനുകൂല്യവും ഇല്ല. സ്വന്തമായി റേഷന്‍ കാര്‍ഡ്പോലുമില്ല. അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ശാന്തിയെപ്പോലെ ഒരാഗ്രഹമേയുള്ളൂ; ജന്മനാടും ബന്ധുജനങ്ങളെയും കാണാന്‍ ഒരവസരമെങ്കിലും അധികൃതര്‍ നല്‍കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍