12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കൗണ്‍സിലര്‍മാരെ മര്‍ദിച്ച സംഭവത്തില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരെ മര്‍ദിച്ച സംഭവത്തില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ബുധനാഴ്ച മന്ത്രി മഞ്ഞളാംകുഴി അലിക്ക് നല്‍കും. പ്രതികളായ അഞ്ച് ജീവനക്കാരെയും സസ്പെന്‍ഡ് ചെയ്യണമെന്ന് കൗണ്‍സിലര്‍മാര്‍ ശക്തമായി യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്യാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ശനിയാഴ്ച നടത്തിയ ഉപരോധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
മര്‍ദനമേറ്റ ഒമ്പത് കൗണ്‍സിലര്‍മാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂനിയന്‍ (കെ.എം.സി.എസ്.യു) ജില്ലാ പ്രസിഡന്‍റ് ശൈലേന്ദ്ര പ്രസാദ്, മണികണ്ഠന്‍, സുരേഷ്, രാജു, പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന 150തോളം ജീവനക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് നഗരസഭാ ഉദ്യോഗസ്ഥനായ ശൈലേന്ദ്രപ്രസാദ് ഇവിടെയത്തെി അക്രമത്തിന് നേതൃത്വം നല്‍കിയെന്നാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.
മര്‍ദനത്തിനെതിരെ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍. വനിതാകൗണ്‍സിലര്‍മാരെയടക്കം മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമീഷന് പരാതി നല്‍കുന്നത്. ജനറല്‍ ആസുപത്രിയില്‍ ചികിത്സയിലായിരുന്ന കൗണ്‍സിലര്‍മാരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com