കൊട്ടിയം: പൊലീസ് പിടികൂടിയ വിദ്യാര്‍ഥികളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് കെ.എസ്.യുവിന്‍െറ നേതൃത്വത്തില്‍ കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കൊല്ലം ശ്രീനാരായണ കോളജിലെ വിദ്യാര്‍ഥികളായ അജ്മല്‍, വിഷ്ണുലാല്‍ എന്നിവരെ തിങ്കളാഴ്ച രാത്രിയില്‍ മുഖത്തല കണിയാംതോടില്‍ കൊട്ടിയം എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു.
ഇവരെ ജാമ്യത്തിലിറക്കുന്നതിനായി സ്റ്റേഷനിലത്തെിയ കെ.എസ്.യു ജില്ലാപ്രസിഡന്‍റ് അടക്കമുള്ളവരോട് പൊലീസ് മോശമായി പെരുമാറുകയും ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് വൈകിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചായിരുന്നു മാര്‍ച്ച്. കൊട്ടിയം ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷനുസമീപം ചാത്തന്നൂര്‍ എ.സി.പി സന്തോഷ്കുമാര്‍, കൊട്ടിയം സി.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടര്‍ന്നുനടന്ന യോഗം കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് ഫൈസല്‍ കുളപ്പാടം ഉദ്ഘാടനംചെയ്തു. സനൂജ് സത്താര്‍, അന്‍സര്‍ ഐക്യരഴികം, റിയാസ്, സുബിന്‍ എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍