തിരുവനന്തപുരം: നഗരത്തില്‍ പനിക്ക് ശമനമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭ്യമല്ളെന്ന പരാതിയും വ്യാപകം. പനി പടരുമ്പോള്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനാവാതെ സര്‍ക്കാര്‍ ആശുപത്രികളും കിതയ്ക്കുകയാണ്. ജീവനക്കാരുടെ അഭാവം കാരണം കൃത്യമായ ചികിത്സ ലഭിക്കുന്നില്ളെന്ന പരാതിയാണ് വിവിധ ആശുപത്രികളിലത്തെുന്ന രോഗികള്‍ക്കുള്ളത്. ആവശ്യത്തിന് മരുന്നും ഡോക്ടര്‍മാരും ഉണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ രോഗികള്‍ക്ക് മണിക്കൂറുകള്‍ കാത്തു നിന്നാലും ഫലമില്ലാത്ത അവസ്ഥയിലാണുള്ളത്.
മെഡിക്കല്‍ കോളജ് കൂടാതെ ജനറല്‍ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും പ്രധാന ആശുപത്രിയായ തൈക്കാട്, പേരൂര്‍ക്കട, കോട്ടയ്ക്കകം ആശുപത്രികളിലെല്ലാം ഒ.പി ടിക്കറ്റിനായി നീണ്ട ക്യൂവാണ് കഴിഞ്ഞദിവസങ്ങളില്‍ കാണാനായത്. പനി പിടിച്ച് ക്ഷീണിതരായ പലരും ആശുപത്രി വരാന്തകളില്‍ കിടക്കേണ്ടിവന്നു. പകര്‍ച്ചപ്പനി രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ചില ഡോക്ടര്‍മാര്‍ പരിശോധിക്കാതെ മരുന്ന് കുറിച്ചു നല്‍കി വിടുകയാണെന്നും ആരോപണമുണ്ട്. ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം പനി ബാധിച്ചത്തെിയവര്‍ മാത്രം ഇരുന്നൂറോളം പേരാണ്. കിടന്ന് ചികിത്സ തേടുന്നത് അറുന്നൂറോളം പേരാണ്. പനിബാധിതരുടെ എണ്ണം പെരുക്കുന്നതിനിടെ ഡെങ്കിപ്പനി ബാധിച്ച് ഇവിടെ പത്തോളം പേര്‍ ചികിത്സയിലാണ്. എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചും നിരവധി പേര്‍ എത്തുന്നു. ഡോക്ടര്‍മാരുടെയും സ്റ്റാഫുകളുടെയും അഭാവം ആശുപത്രിയെ ബാധിക്കുന്നുണ്ട്.
ഇതുകാരണം ശുചീകരണപ്രവര്‍ത്തനങ്ങളും ഇവിടെ കാര്യക്ഷമമായി നടക്കുന്നില്ല. കൊതുകും പാറ്റയും എലിയുമെല്ലാം രോഗികളെ ദുരിതത്തിലാക്കുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടി മരിക്കാനിടയായ പേരൂര്‍ക്കട ആശുപത്രിയിലും സ്ഥിതി വ്യത്യസ്തമല്ല. ഡോക്ടര്‍ അവധിയിലായാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരു നടപടിയും ഇവിടെ ഇല്ല. ഡെങ്കിപ്പനി പടരുന്നത് തടയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പനി ബാധിച്ചവരുടെ രക്തപരിശോധനകള്‍ നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രികളില്ലാത്തത് ദുരിതമാകുകയാണ്. തീര പ്രദേശങ്ങളിലും പനി ഭീതി തുടരുകയാണ്.
അന്യസംസ്ഥാനക്കാരുടെ കുത്തൊഴുക്ക് കാരണം മലമ്പനി തീരത്തത്തെിയത് ഏറെ ഭീതി പടര്‍ത്തുന്നു. കൊതുക് നശീകരണ സംവിധാനങ്ങള്‍ നടപ്പാക്കത്തതാണ് ഇവിടെ പനി പടരാന്‍ ഇടയാക്കുന്നത്. ഹോട്ടലുകളിലെയും ഇറച്ചിക്കടകളിലെയും വേസ്റ്റുകള്‍ ചാക്കില്‍കെട്ടി പാര്‍വതീ പുത്തനാറിലും കരകളിലും നിക്ഷേപിക്കുന്നത് ദുര്‍ഗന്ധം പരത്തുന്നു. തലസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന പനിക്ക് ശമനമുണ്ടാക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമംതുടരുകയാണ്. തമിഴ്നാട്ടില്‍ നിന്നാണ് ഡെങ്കിപ്പനി എത്തിയതെന്ന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് നിഷേധിച്ചിരിക്കുകയാണ്.
ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പഠനസംഘം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടത്തെിയത്. രോഗികളില്‍ നിന്ന് ശേഖരിച്ച രക്തം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്ക് അയച്ചിരുന്നു. ഇതിലാണ് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ തന്നെയാണ് രോഗകാരണമെന്ന് കണ്ടത്തെിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍