തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡീസല്‍, സ്പെയര്‍പാര്‍ട്സ് എന്നിവയുടെ ദൗര്‍ലഭ്യംകാരണം സര്‍വീസ് റദ്ദാക്കല്‍, കേന്ദ്ര പദ്ധതിയിലെ ആയിരം കോടി രൂപയുടെ പാക്കേജില്‍ സര്‍ക്കാര്‍ ഇടപെടാത്തത്, ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി ഇടതുപക്ഷ സംഘടനയായ കെ.എസ്.ആര്‍.ടി.സി എംപ്ളോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ബുധനാഴ്ച പ്രതിഷേധ ധര്‍ണ നടക്കും. ഡ്രൈവര്‍മാരുടെ സീനിയോറിറ്റി ലിസ്റ്റ് അട്ടിമറിക്കുന്നു എന്നാരോപിച്ച് തിങ്കാളാഴ്ച പ്രവര്‍ത്തകര്‍ എം.ഡി മോഹന്‍ലാലിനെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചിരുന്നു. ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് എം.ഡി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍