Wed, 06/20/2012 - 12:44 ( 48 weeks 9 hoursago)
ഷെവ്ചെങ്കോ ബൂട്ടഴിച്ചു
(+)(-) Font Size
ഷെവ്ചെങ്കോ ബൂട്ടഴിച്ചു

കീവ്: ഉക്രൈന്റെ എക്കാലത്തെയും മികച്ച ഫുട്ബാള്‍ താരങ്ങളിലൊരാളായ ആന്ദ്രി ഷെവ്ചെങ്കോ അന്താരാഷ്ട്ര ഫുട്ബാളിനോട് വിടപറഞ്ഞു. യൂറോ കപ്പില്‍ ഇംഗ്ളണ്ടിനോട് തോറ്റ് ആതിഥേയരായ ഉക്രൈന്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനു പിന്നാലെയാണ് ഷെവ്ചെങ്കോ കളി മതിയാക്കിയത്. ഗ്രൂപ് ഡിയില്‍ ജയം അനിവാര്യമായ മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ളണ്ട് ഉക്രൈനെ തോല്‍പിച്ചത്.

ഇത് ഉക്രൈന്‍ ജഴ്സിയില്‍ തന്റെ അവസാന മല്‍സരമാണെന്ന് കളിക്കുശേഷം ഷെവ് ചെങ്കോ പറഞ്ഞു. ദേശീയ ടീമിനു വേണ്ടി 111 മല്‍സരങ്ങള്‍ക്ക് ഗ്രൗണ്ടിലിറങ്ങിയ മുപ്പത്തഞ്ചുകാരന്‍ 48 ഗോളുകളും നേടിയിട്ടുണ്ട്. ഉക്രൈന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് ഷെവ. 2006 ലോകകപ്പില്‍ ഉക്രൈനെ ക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ ഷെവ്ചെങ്കോയുടെ പ്രകടനം നിര്‍ണായകമായിരുന്നു.
ക്ളബ് ഫുട്ബാളില്‍ എ.സി മിലാന്‍ താരമായിരുന്ന ഷെവ്ചെങ്കോ 322 മല്‍സരങ്ങളില്‍ നിന്നായി 175 ഗോളുകള്‍ അടിച്ച്കൂട്ടിയിട്ടുണ്ട്.
2004ല്‍ മികച്ച താരത്തിനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus