കാസര്‍ക്കോഡ്: നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ നടത്തുന്ന 'രക്തസാക്ഷ്യം' പരിപാടിക്കെത്തുന്ന 'ദേശാഭിമാനി' കണ്‍സല്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍ കുട്ടിക്കെതിരെ വ്യാപക പോസ്റ്ററുകള്‍. കയ്യൂരിന്റെ മക്കള്‍ എന്ന പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയത്.
വി.എസ് അച്യുതാനന്ദന്‍ അനുകൂലികളുടെ ശക്തികേന്ദ്രമാണ് നീലേശ്വരം. ഇവിടുത്തെ വി.എസ് ഓട്ടോ സ്റ്റാന്‍ഡില്‍ മാധവന്‍ കുട്ടിക്കെതിരെ ഫ്ളക്സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടു. ഏതാനും നാളുകളായി സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവാണ് മാധവന്‍ കുട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍