റിയോ +20 പരിസ്ഥിതി സമ്മേളനം: ഖത്തറില്‍ നിന്ന് അതിയ്യ പങ്കെടുക്കും

ദോഹ: റിയോ ഡെ ജനീറോയില്‍ ബുധനാഴ്ച ആരംഭിക്കുന്ന റിയോ +20 സുസ്ഥിര വികസന സമ്മേളനത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് കണ്‍ട്രോള്‍ ആന്‍റ് ട്രാന്‍സ്പരന്‍സി അതോറിറ്റി ചെയര്‍മാനും ‘കോപ് 18’ കാലാവസ്ഥാ വ്യതിയാന സമ്മേളനം അധ്യക്ഷനുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ പങ്കെടുക്കും. ഇദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള ഖത്തര്‍ പ്രതിനിധി സംഘം ചൊവ്വാഴ്ച ബ്രസീലില്‍ എത്തിയിട്ടുണ്ട്.
ബ്രസീസിലെ ഖത്തര്‍ അംബാസഡര്‍ ജമാല്‍ നാസര്‍ അല്‍ ബദറിന്‍െറയും ബ്രസീലിയന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഇദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സംഘത്തിന് സ്വീകരണം നല്‍കി.
ഹരിതവാതക നിര്‍ഗമനം നിയന്ത്രിക്കല്‍, പരിസ്ഥിതി വ്യവസ്ഥകളെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കല്‍, മരുഭൂവത്കരണം തടയല്‍ തുടങ്ങിയ വിവിധ നിര്‍ണായക വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമിടാനും ഇതു സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനുമായി ലോക രാഷ്ങ്ങ്രളെ ഒന്നിപ്പിക്കാന്‍ ഖത്തര്‍ ശ്രമം നടത്തുമെന്ന് അല്‍ അതിയ്യ ഈയിടെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ യു.എന്‍ കാലാവസ്ഥാ വ്യതിയാന ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന് ഖത്തറാണ് ആതിഥ്യം വഹിക്കുന്നത്. നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഏഴ് വരെയാണ് കണ്‍വെന്‍ഷന്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus