റോഡ് മുറിച്ചുകടക്കുന്നതിനിടെ പുന്നയൂര്‍ക്കുളം സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ദോഹ: തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പുന്നയൂര്‍ക്കുളം കുന്നച്ചന്‍ വീട്ടില്‍ ശക്കീര്‍ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുശൈരിബ് സെന്‍ററിന് മുന്നില്‍ സഹോദരന്‍െറ മകനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദോഹ സോഫിടെല്‍ ബില്‍ഡിങിലെ അന്‍സാരി റെഡിമെയ്ഡ് ഷോപ്പ് നടത്തുകയായിരുന്നു. 15 വര്‍ഷമായി ദോഹയിലുണ്ട്. പരേതരായ ബാപ്പു മാസ്റ്ററുടെയും ആയിശുമ്മയുടെയും മകനാണ്. ഭാര്യ: സല്‍മ. മക്കള്‍: ഷംന, ഷഹ്ന, ഷമീം.
സഹോദരങ്ങള്‍: റഷീദ്, അഹ്മദ് മൊയ്തീന്‍ (ഇരുവരും ദോഹ). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus