ദോഹ: ഒരു മാസത്തിനകം ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് സുരക്ഷാ സാമഗ്രികളുടെ വില്‍പനയില്‍ വന്‍ വര്‍ധന. സുരക്ഷാ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിപണനം ഏതാണ്ട് നൂറു ശതമാനം കൂടിയതായാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഗ്നിശമന സാമഗ്രികള്‍, ഫയര്‍ അലാറം തുടങ്ങിയവയുടെ കച്ചവടം വര്‍ധിച്ചതിനു പുറമെ, ഫയര്‍-സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്ന കമ്പനികള്‍ക്കും ബിസിനസ് വന്‍ തോതില്‍ കൂടിയിട്ടുണ്ട്.
മുപ്പത് ദിവസത്തിനകം സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ഈ മാസാദ്യം രാജ്യത്തെ മുഴുവന്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടിരുന്നു. 19 പേരുടെ ജീവന്‍ കവര്‍ന്ന വില്ളേജിയോ മാളിലെ തീപിടിത്ത ദുരന്തത്തിന്‍െറ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍െറ ഈ നീക്കം. ഇതേതുടര്‍ന്ന് സ്കൂളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്ത്യന്‍ സ്കൂളുകള്‍ അടക്കമുള്ള വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഷോപ്പിങ് മാളുകളും വ്യാപാര കേന്ദ്രങ്ങളും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സിവില്‍ ഡിഫന്‍സ് പ്രഖ്യാപിച്ച സമയപരിധി വളരെ പരിമിതമാണെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പരിമിതിയാണ് പ്രധാന പ്രശ്നമായി ഉന്നയിക്കപ്പെടുന്നത്. ഫയര്‍, സേഫ്റ്റി രംഗത്ത് ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികള്‍ ഒത്തുപിടിച്ചാലും ഒരു മാസത്തിനകം എല്ലാ സ്ഥാപനങ്ങളിലും സുരക്ഷാ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ സാധ്യമല്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍