മനാമ: സിക്കിള്‍സെല്‍ അനീമിയക്കെതിരെ ബോധവത്കരണവുമായി ആരോഗ്യ മന്ത്രാലയം. ലോക സിക്കിള്‍ സെല്‍ അനീമിയ ദിനത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രി സാദിഖ് അബ്ദുല്‍ കരീം അല്‍ഷിഹാബി നല്‍കിയ സന്ദേശത്തിലാണ് രോഗത്തിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രാജ്യത്ത് നിരവധി കുട്ടികളില്‍ രോഗം കണ്ടത്തെിയ സാഹചര്യത്തില്‍ കൂടിയാണ് മന്ത്രാലയത്തിന്‍െറ ഇടപെടല്‍.
ശരീര വേദനയോ രോഗത്തിന്‍െറ മറ്റു ലക്ഷണങ്ങളോ കണ്ടാല്‍ ഒട്ടും താമസിയാതെ തൊട്ടടുത്ത ഹെല്‍ത്ത് സെന്‍ററുകളില്‍ ചികിത്സ തേടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രോഗത്തിന്‍െറ വ്യാപനം തടയുന്നതിന് ഇതിനെതിരെ ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള ബോധവത്കരണ പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം എളുപ്പത്തില്‍ കണ്ടത്തെുന്നതിനാവശ്യമായ പരിശീലന പരിപാടികളും സംഘടിപ്പിക്കും. രണ്ട് മില്യന്‍ ദിനാര്‍ ചെലവഴിച്ച് 90 ബെഡുകളുള്ള ഒരു കേന്ദ്രവും പണിയാന്‍ പദ്ധതിയുണ്ട്. ഇവിടെ ഗവേഷണങ്ങള്‍ക്കുള്ള സൗകര്യങ്ങളും സംവിധാനിക്കും.
ബഹ്റൈന്‍ സൊസൈറ്റി ഫോര്‍ അള്‍സ്കാര്‍ പേഷ്യന്‍സ്, അസോസിയേഷന്‍ ഓഫ് ജനറ്റിക് ബ്ളഡ് ഡിസീസസ് തുടങ്ങിയ സൊസൈറ്റികള്‍ മേഖലയില്‍ ചെയ്യുന്ന സേവനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചു. രോഗികള്‍ക്ക് സാമൂഹികമായ പിന്തുണ ലഭ്യമാകാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകും. എങ്കിലും സിക്കിള്‍സെല്‍ അനീമിയ ബാധിച്ച രോഗികളെ മികച്ച രീതിയില്‍ പരിചരിക്കുന്നതിന് ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ലോക വ്യാപകമായി ഇതിനെതിരെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനും രോഗികളുടെ എണ്ണം കുറക്കുന്നതിനും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സഹകരിക്കുകയും ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമോ എത്രയും വേഗം ലക്ഷ്യം നേടനാകൂവെന്നും അദ്ദേഹം വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍