സൂര്യാഘാതം: മുന്‍കരുതലെടുക്കണംPublished on Wed, 06/20/2012 - 10:25 ( 47 weeks 3 days ago)
മനാമ: സൂര്യാഘാതമേല്‍ക്കാതിരിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സല്‍മാനിയ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. അംജദ് ഉബൈദ് പറഞ്ഞു. നേരിട്ട് ശരീരത്തില്‍ സൂര്യ പ്രകാശം ഏല്‍ക്കുന്നത് വഴി ചിലര്‍ക്ക് സൂര്യാഘാതത്തിന് കാരണമാകും. ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വെള്ളം ധാരാളം കുടിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സല്‍മാനിയ ആശുപത്രിയില്‍ നാല് പേരാണ് സൂര്യാഘാതമേറ്റ് പ്രവേശിപ്പിക്കപ്പെട്ടത്. മൂക്കില്‍ നിന്ന് രക്തം വരല്‍, ഡിഹൈഡ്രേഷന്‍, ഹൃദയാഘാതം എന്നിവ ചൂടു കൂടുന്നതോടെ ചിലരില്‍ അധികമായി അനുഭവപ്പെടും. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍