ഏറ്റവുമധികം ശമ്പളം ബാങ്കിങ് മേഖലയില്‍

മനാമ: സ്വകാര്യ മേഖലയില്‍ ഏറ്റവുമധികം ശമ്പളം ബാങ്കിങ് മേഖലയിലാണ് ലഭിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സബാഹ് സാലിം അദ്ദൂസരി വ്യക്തമാക്കി. എന്നാല്‍, ഇത്തരം ഉയര്‍ന്ന മേഖലകളില്‍ കുടുതലൂം വിദേശികളാണുള്ളത്. സ്വദേശികളെ ഇത്തരം മേഖലകളില്‍ വിന്യസിക്കാനാവശ്യമായ പരിശീലനം നല്‍കാന്‍ മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സമീപ ഭാവിയില്‍ സ്വദേശികള്‍ തന്നെയായിരിക്കും. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിന് നിയമനിര്‍മാണം അനിവാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വകാര്യ മേഖലയിലുള്ള സ്വദേശികളുടെ വേതനം വര്‍ധിപ്പിക്കുന്നതിന് മന്ത്രാലയം രണ്ട് പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി ഡിഗ്രിയുള്ളവരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 400 ദിനാറാക്കി നിജപ്പെടുത്തി. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും വേതനത്തിന്‍െറ അന്തരം കുറച്ചു കൊണ്ടുവരുന്നതിന് സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ധനവിന് വേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വകാര്യ മേഖലില്‍ തൊഴിലെടുക്കാന്‍ ഇന്ന് എല്ലാവര്‍ക്കും മടിയാണ്. ഏവരും സര്‍ക്കാര്‍ ജോലിയാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus