ഇന്ത്യന്‍ വ്യവസായ പ്രതിനിധിസംഘം ഒമാനിലത്തെുന്നു

മസ്കത്ത്: ഇന്ത്യ-ഒമാന്‍ സാമ്പത്തിക, വ്യവസായ സഹകരണം കൂടുതല്‍ ശക്തമാക്കുന്ന നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് വ്യവസായ പ്രതിനിധി സംഘം ഒമാന്‍ സന്ദര്‍ശിക്കുന്നു. ഈമാസം 22 മുതല്‍ 26 വരെയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ) മുന്‍ ചെയര്‍മാനും സൗത്ത് വെസ്റ്റ് ഗ്രൂപ്പ് കമ്പനികളുടെ സി.ഇ.ഒ.യുമായ കെ.കെ.എം. കുട്ടിയുടെ നേതൃത്വത്തിലെ പത്തംഗ സംഘം ഒമാന്‍ സന്ദര്‍ശിക്കുക. ഈമാസം 25ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സില്‍ ഒമാനിലെ വാണിജ്യ വ്യവസായരംഗത്തെ പ്രമുഖരുമായി പ്രതിനിധി സംഘം ബിസിനസ് കൂടിക്കാഴ്ച നടത്തും. രാവിലെ 11 മുതലാണ് പരിപാടി ആരംഭിക്കുക. സെമിനാറും തുടര്‍ന്ന് ബിസിനസ് ടു ബിസിനസ് മീറ്റിങും നടക്കും.
മസ്കത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇവര്‍ക്ക് ആതിഥ്യമരുളുന്നത്. രാജ്യത്തെ വിവിധ വ്യവസായ മേഖലകളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടാകുമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കാര്‍ഷിക ഉപകരണ നിര്‍മാണം, ട്രാക്ടര്‍ നിര്‍മാണം, ധനകാര്യ കണ്‍സള്‍ട്ടന്‍സി, ഓട്ടോമൊബൈല്‍, സുമദ്രോല്‍പന്നം, എണ്ണയുല്‍പാദനം, അടിസ്ഥാന സൗകര്യവികസനം, എഞ്ചിനിയറിങ് പദ്ധതികള്‍, രാസവസ്തു-വളം നിര്‍മാണം, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍, വൈദ്യുതി മാനേജ്മെന്‍റ്, ജനറേറ്റര്‍ നിര്‍മാണം, പെട്രോകെമിക്കല്‍, എണ്ണ-പ്രകൃതിവാതകം, ജലസംസ്കാരം, ഐ.ടി. എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികളും ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിലുണ്ടാകും. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ കണക്കാക്കപ്പെടുന്ന ഒമാനുമായുള്ള രാജ്യത്തിന്‍െറ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ഉടലെടുക്കുന്നതിനും വ്യവസായ സംഘത്തിന്‍െറ സന്ദര്‍ശനം ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഇന്ത്യ-ഒമാന്‍ ഉഭയകക്ഷി വാണിജ്യം അഞ്ച് ബില്യന്‍ യു.എസ്. ഡോളര്‍ എന്ന റെക്കോര്‍ഡ് പിന്നിട്ടിരുന്നു. ഇപ്പോഴും നിക്ഷേപരംഗം മുന്നോട്ടുപോവുകയാണെന്നും അംബാസഡര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus