കരിപ്പൂര്‍: ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ മൂന്ന് യാത്രക്കാരില്‍നിന്ന് അനധികൃതമായി കടത്തിയ 419 കാര്‍ട്ടണ്‍ സിഗരറ്റ് പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ 1,99,200 രൂപ വിലവരുന്ന സിഗരറ്റിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 2,82,000 രൂപ ലഭിക്കും.
എയര്‍ അറേബ്യയുടെ ജി.9451 വിമാനത്തില്‍ ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നും എയര്‍ ഇന്ത്യയുടെ എ.ഐ.998 ദുബൈ-ഷാര്‍ജ വിമാനത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സിഗരറ്റുകള്‍ പിടിച്ചെടുത്തത്. ചെക്കിങ് ബാഗേജില്‍ ഒളിച്ചുവെച്ച നിലയിലായിരുന്നു ഇവ. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പിടിയിലായവര്‍ കാസര്‍കോട് സ്വദേശികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍