ന്യൂദല്‍ഹി: എയര്‍ബസ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണാനുമതി തേടി വ്യോമയാന മന്ത്രാലയത്തിന് സി.ബി.ഐ വീണ്ടും നോട്ടീസയച്ചു. 2005ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് 43 വിമാനങ്ങള്‍ വിതരണം ചെയ്തതില്‍ എണ്ണായിരം കോടി രൂപയുടെ അഴിമതി നടന്നുവെന്നതാണ് കേസ്.
മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണാനുമതി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ ഏഴ് മാസമായി മന്ത്രാലയം തടഞ്ഞു വെച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അഡീഷണല്‍ സെക്രട്ടറി ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നത് പുനഃപരിശോധിക്കണമെന്ന് നേരത്തെ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന വാദത്തില്‍ സി.ബി.ഐ ഉറച്ചു നില്‍ക്കുകയാണ്. 2010 ജനുവരി 14നാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍