|
ശ്രീലങ്കക്ക് ജയം, പരമ്പര
![]() കൊളംബോ: ആവേശകരമായ മത്സരത്തില്‍ പാകിസ്താനെ രണ്ടു വിക്കറ്റിന് തോല്‍പിച്ച് ശ്രീലങ്ക അഞ്ച് കളികളടങ്ങിയ ഏകദിന പരമ്പര 3-1ന് നേടി. അവസാന അങ്കത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത സന്ദര്‍ശകര്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 247 റണ്‍സെടുത്തു. രണ്ടു പന്ത് ബാക്കിയിരിക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക ലക്ഷ്യം കണ്ടു. പുറത്താവാതെ 76 പന്തില്‍ 80 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് വിജയശില്‍പി. തിസാര പെരേര മാന്‍ ഓഫ് ദ സീരീസായി.
ടെസ്റ്റ്: ലങ്കന്‍ ടീം പ്രഖ്യാപിച്ചുകൊളംബോ: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖ ഓള്‍റൗണ്ടര്‍ ജിമന്‍ മെന്‍ഡിസിനെ ഉള്‍പ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 29കാരനായ മെന്‍ഡിസ് 20 ഏകദിന മത്സരങ്ങളിലും ട്വന്റി20യിലും ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഹാട്രിക് നേട്ടവുമായി തിളങ്ങിയ തിസാര പെരേരയും ടീമിലുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍