|
ചൈന ഭീഷണി -സൈന
![]() 'ഒളിമ്പിക്സ് മെഡല്‍ വിദൂരത്തല്ല' ഹൈദരാബാദ്: ലണ്ടന്‍ ഒളിമ്പിക്സില്‍ തനിക്ക് വെല്ലുവിളിയുയര്‍ത്തുക ചൈനീസ് താരങ്ങളായിരിക്കുമെന്നും അവരെ നേരിടാന്‍ ശാരീരികമായും കരുത്ത് നിലനിര്‍ത്തേണ്ടതുണ്ടെന്നും ഇന്ത്യന്‍ ബാഡ്മിന്റണ്‍ രാജ്ഞി സൈന നെഹ്വാള്‍. ഈയിടെ നേടിയ വിജയങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നതായി 22കാരി പറഞ്ഞു. ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസിലും തായ്ലന്‍ഡ് ഓപണിലും ജേതാവായ ശേഷം മടങ്ങിയെത്തിയ സൈന, ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ ഒരുക്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു.ഒളിമ്പിക്സിന് നന്നായി ഒരുങ്ങേണ്ടതുണ്ട്. തീര്‍ച്ചയായും ബാങ്കോക്കിലെയും (തായ്ലന്‍ഡ്) ജകാര്‍ത്തയിലെയും (ഇന്തോനേഷ്യ) നേട്ടങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നു. ഒളിമ്പിക്സിനായി പ്രത്യേക പരിശീലനമുണ്ട്. അടുത്ത നാലഞ്ച് ആഴ്ചകള്‍ തന്നെ സംബന്ധിച്ചിടത്തോളം കടുത്തതായിരിക്കും. ഇപ്പോഴത്തെ ശാരീരികക്ഷമതയും പരിക്കില്ലാത്ത അവസ്ഥയും നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. ലണ്ടനിലേത് വേഗത കുറഞ്ഞ കോര്‍ട്ടാണെന്നും സൈന പറഞ്ഞു.ചൈനീസ് താരങ്ങളായിരിക്കും ഏറ്റവും വലിയ ഭീഷണി. എന്നാല്‍, ഈയിടെ നടന്ന ടൂര്‍ണമെന്റുകളിലെല്ലാം അവര്‍ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ്. ഓരോ പോയന്റിനുവേണ്ടിയും പോരാടുന്നവരാണ് ചൈനക്കാര്‍. എങ്കിലും, ഒളിമ്പിക്സില്‍ മെഡല്‍ നേടുകയെന്നത് അസാധ്യമല്ല. ഒളിമ്പിക്സില്‍ സമ്മര്‍ദമുണ്ടാവുക സ്വാഭാവികം. അതേപ്പറ്റി ചിന്തിക്കുന്നില്ല. റാങ്കിനെക്കുറിച്ചും ആശങ്കയില്ല. ടൂര്‍ണമെന്റുകള്‍ ജയിക്കുക എന്നതാണ് പ്രധാനം. ഒരു നാള്‍ താന്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് ലോക അഞ്ചാം റാങ്കുകാരി പ്രതീക്ഷ പ്രകടിപ്പിച്ചു.ക്വാര്‍ട്ടര്‍ ഫൈനലിലും കലാശക്കളിയിലും ചൈനീസ് താരങ്ങളായിരുന്നു സൈനയുടെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ ലോക നാലാം റാങ്കുകാരി ഷിക്സിയാന്‍ വാങ്ങിനെയും ഫൈനലില്‍ മൂന്നാം നമ്പര്‍ താരം സ്യൂറി ലീയെയുമാണ് സൈന തറ പറ്റിച്ചത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍