Tue, 06/19/2012 - 23:23 ( 47 weeks 6 daysago)
അടിവസ്ത്ര പ്രദര്‍ശനം: ബന്‍ഡ്നര്‍ക്ക് വിലക്കും വന്‍തുക പിഴയും
(+)(-) Font Size
അടിവസ്ത്ര പ്രദര്‍ശനം: ബന്‍ഡ്നര്‍ക്ക് വിലക്കും  വന്‍തുക പിഴയും

വാഴ്സോ: ഗോള്‍ ആഘോഷത്തിനിടെ അടിവസ്ത്രം പ്രദര്‍ശിപ്പിച്ച ഡെന്മാര്‍ക്ക് സ്s്രൈക്കര്‍ നികളസ് ബന്‍ഡ്നറെ യുവേഫ ഒരു മത്സരത്തില്‍നിന്ന് വിലക്കി. താരം 1,26,000 അമേരിക്കന്‍ ഡോളര്‍ പിഴയുമൊടുക്കണം. ഈ മാസം 13ന് നടന്ന ഗ്രൂപ് ബിയിലെ പോര്‍ചുഗലിനെതിരായ മത്സരത്തിലാണ് അടിവസ്ത്രത്തിലെഴുതിയ അനൗദ്യോഗിക സ്പോണ്‍സറുടെ പേര് ഡാനിഷ് താരം പ്രദര്‍ശിപ്പിച്ചത്. ബന്‍ഡ്നറുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് യുവേഫ അറിയിച്ചു.ഡെന്മാര്‍ക്ക് ടീം യൂറോകപ്പില്‍നിന്ന് പുറത്തായതിനാല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സപ്തംബര്‍ എട്ടിന് ചെക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന കളിയില്‍ ബന്‍ഡ്നര്‍ക്ക് പുറത്തിരിക്കേണ്ടി വരും. 1,26,000 ഡോളര്‍ ഈ യൂറോകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ പിഴയാണ്. ആരാധകര്‍ അഴിഞ്ഞാടിയതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ ടീമിന് 1,51,000 ഡോളര്‍ പിഴയിട്ടിരുന്നു.പരസ്യങ്ങളോ മറ്റു വാചകങ്ങളോ ഉള്ള അടിവസ്ത്രം കളിക്കിടെ കാണിക്കുന്നത് ഫിഫ നിയമം മൂലം വിലക്കിയിട്ടുണ്ട്. തന്റെ അനൗദ്യോഗിക സ്പോണ്‍സറായ പാഡി പവര്‍ എന്ന പന്തയഗ്രൂപ്പിന്റെ പേര് എഴുതിയ അടിവസ്ത്രമാണ് 24കാരനായ ബന്‍ഡ്നര്‍ ധരിച്ചിരുന്നത്. താരത്തിന്റെ ചെയ്തിയില്‍ ഡാനിഷ് ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ ചൂതാട്ടക്കമ്പനി അസന്തുഷ്ടി പ്രകടിപ്പിച്ചു.യുവേഫ തീരുമാനത്തിനെതിരെ അപ്പീലിന് പോവാനൊരുങ്ങുകയാണ് ബന്‍ഡ്നര്‍. ഡാനിഷ് ഫുട്ബാള്‍ അസോസിയേഷന്‍ കളിക്കാരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പോര്‍ചുഗലിനെതിരെ ഡെന്മാര്‍ക്ക് 3-2ന് തോറ്റ കളിയില്‍ ടീമിന്റെ രണ്ട് ഗോളും ബന്‍ഡ്നറുടെ വകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus