May 22 Wed 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

ഓഹരിവിപണി വീണ്ടും മുന്നേറ്റത്തിന്‍െറ പാതയില്‍

മുംബൈ: ധനക്കമ്മി കുറക്കുന്നതിനായി സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ ഓഹരിവിപണിയില്‍ വീണ്ടും മുന്നേറ്റം. തുടക്കത്തില്‍ നഷ്ടത്തിലേക്കു വഴുതിവീണ ഓഹരിവിലസൂചികകള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതോടെ നേട്ടത്തിലത്തെി. സെന്‍സെക്സ് 153.97 പോയന്‍റ് ഉയര്‍ന്ന് 16859.80ത്തിലും നിഫ്റ്റി 39.60 പോയന്‍റ് ഉയര്‍ന്ന് 5103.85ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. എണ്ണ, വാതക, ബാങ്കിങ് ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. വിദേശനിക്ഷേപത്തില്‍ വര്‍ധനയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുമെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രഖ്യാപനവും ഓഹരിവിപണിയെ തുണച്ചു. രൂപയുടെ മൂല്യത്തില്‍ പുരോഗതിയുണ്ടാകാത്തത് ചൊവ്വാഴ്ച വിപണിയെ പ്രതികൂലമായി ബാധിച്ചില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, ഗെയില്‍ ഇന്ത്യ, ആര്‍.ഐ.എല്‍, ഐ.ടി.സി, ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി, സിപ്ള, കോള്‍ ഇന്ത്യ, ടി.സി.എസ്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഭെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ക്ക് നഷ്ടംനേരിട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com