സീറ്റ് വര്‍ധന: കോളജുകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം
കാലിക്കറ്റ്
=============
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 2012-2013 അധ്യയന വര്‍ഷത്തില്‍ വിവിധ കോഴ്സുകളുടെ മാര്‍ജിനല്‍ സീറ്റ് വര്‍ധനവിന് അപേക്ഷയോടൊപ്പം സത്യവാങ്മൂലം നല്‍കാത്ത കോളജുകള്‍ ജൂണ്‍ 21നകം സത്യവാങ്മൂലം സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം, പ്രസ്തുത കോളജുകളുടെ അപേക്ഷ നിരുപാധികം നിരസിക്കും.
ബി.എ രണ്ടാം സെമസ്റ്റര്‍ ഹാള്‍ ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 25ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ (സി.സി.എസ്.എസ്) വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയ കേന്ദ്രത്തില്‍ പരീക്ഷക്ക് ഹാജരാകണം. ഹാള്‍ ടിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടതില്ല.
അപേക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എ ഫങ്ഷനല്‍ ഹിന്ദി ആന്‍ഡ് ട്രാന്‍സ്ലേഷന്‍ റഗുലര്‍ പരീക്ഷക്ക് ഓണ്‍ലൈനായി ജൂണ്‍ 22വരെ അപേക്ഷിക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ചലാനും സഹിതം പരീക്ഷാ ഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 23. പരീക്ഷ ജൂലൈ 11ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്സി ക്ളിനിക്കല്‍ സൈക്കോളജി റഗുലര്‍/സപ്ളിമെന്‍ററി പരീക്ഷക്ക് ഓണ്‍ലൈനായി ജൂണ്‍ 25 വരെ അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ ഫലം
2011 ഡിസംബറില്‍ നടത്തിയ എം.ടെക് (ഇലക്ട്രോണിക്സ് ഡിസൈന്‍ ടെക്നോളജി)ഒന്നാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ് മ പരിശോധന എന്നിവക്ക് ജൂണ്‍ 22 വരെ അപേക്ഷിക്കാം. 2011 ജൂലൈയില്‍ നടത്തിയ എം.ടെക് (ഇല്ക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് -ഡിജിറ്റല്‍ സിഗ്നല്‍ പ്രോസസിങ്ങ്) ഒന്നാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് ജൂണ്‍ 22 വരെ അപേക്ഷിക്കാം.
2011 ജൂലൈയില്‍ നടത്തിയ എം.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ ്) രണ്ടാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. 2011 ഡിസംബറില്‍ നടത്തിയ എം.ടെക് (എംബഡഡ് സിസ്റ്റംസ്) ഒന്നാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ് മപരിശോധന എന്നിവക്ക് ജൂണ്‍ 29 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ വിഭാഗം
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ സോഷ്യോളജി ഒന്നാം സെമസ്റ്റര്‍ (സി.സി.എസ്.എസ്) ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ രജിസ്റ്റര്‍ ചെയ്യുകയും കോളജ് ഓഫ് അപൈ്ളഡ് സയന്‍സ് തിരുവമ്പാടി പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെടുകയും ചെയ്ത GAALASY 301 മുതല്‍ GAALASY 449 വരെ രജിസ്റ്റര്‍ നമ്പറുള്ള വിദ്യാര്‍ഥികള്‍ ജൂണ്‍ 21 മുതലുള്ള ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള കോളജ് ഓഫ് അപൈ്ളഡ് സയന്‍സിലാണ് എഴുതേണ്ടത്. വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ ഇക്കണോമിക്സ് ഒന്നാം സെമസ്റ്റര്‍ (സി.സി.എസ്.എസ്) മലപ്പുറം ഗവ. കോളജില്‍ രജിസ്റ്റര്‍ ചെയ്യുകയും മഞ്ചേരി എന്‍.എസ്.എസ് കോളജ് പരീക്ഷാ കേന്ദ്രമായി അനുവദിക്കുകയും ചെയ്ത MLALAEC 001 മുതല്‍ MLALAEC 130 വരെ രജിസ്റ്റര്‍ നമ്പറുള്ള വിദ്യാര്‍ഥികള്‍ ജൂണ്‍ 21 മുതലുള്ള ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ മഞ്ചേരി, വായപ്പാറപ്പടി, ഏറനാട് താലൂക്ക് കോഓപറേറ്റിവ് ആര്‍ട്സ് കോളജിലാണ് പരീക്ഷ എഴുതേണ്ടത് .
ഫിലിം മേകിങ്
സര്‍വകലാശാല പ്രസില്‍ പ്രിന്‍റിങ്ങിന് ആവശ്യമായ ഫിലിം നിര്‍മിച്ചുനല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍, പര്‍ച്ചേസ് , കാലിക്കറ്റ് സര്‍വകലാശാല 673 635എന്ന വിലാസത്തില്‍ അയക്കുക. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (www.universityofcalicut.info)ലഭ്യമാണ്.
വാക് ഇന്‍ ഇന്‍റര്‍വ്യൂ
യു.ജിസി അക്കാദമിക് സ്റ്റാഫ് കോളജ് ഗെസ്റ്റ് ഹൗസില്‍ ഒരു ഹോസ്റ്റല്‍ അറ്റന്‍ററിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ 25ന് ഉച്ചക്ക് മൂന്നു മണിക്ക് വൈസ് ചാന്‍സലറുടെ ചേംബറില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ നടക്കും. യോഗ്യത 1. എഴുതുവാനും വായിക്കാനുമുള്ള കഴിവ് 2. യൂനിവേഴ്സിറ്റി ഗെസ്റ്റ് ഹൗസ് അല്ളെങ്കില്‍ സമാനമായ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതിലെങ്കിലും അറ്റന്‍ഡറായോ റൂം ബോയ് ആയോ രണ്ടുവര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്തിട്ടുള്ള പരിജ്ഞാനം. പ്രതിമാസ മൊത്ത വേതനം 10500 രൂപ. വയസ്സ് : 2012 ജനുവരി ഒന്നിന് 18നും 35നും മധ്യേ. നിയമാനുസൃതമായ വയസ്സിളവ് അനുവദിക്കും. ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം ഉച്ചക്ക് രണ്ടു മണിക്ക് വയസ്സ്, പ്രായോഗിക പരിജ്ഞാനം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വകലാശാല ഭരണ വിഭാഗം ഓഫിസില്‍ ഹാജരാകണം.
കണ്ണൂര്‍
=========
പരീക്ഷകള്‍
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്സി മെഡിക്കല്‍ മൈക്രോ ബയോളജി/ബയോകെമിസ്ട്രി/ എം.എല്‍.ടി/ബി.പി.ടി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 27 വരെയും 100 രൂപ പിഴയോടെ ജൂണ്‍ 29 വരെയും സ്വീകരിക്കും. രണ്ട്, മൂന്ന് വര്‍ഷ പരീക്ഷകള്‍ യഥാക്രമം ജൂലൈ 24, 31 തീയതികളില്‍ ആരംഭിക്കും. ഒന്ന്, നാല് വര്‍ഷ പരീക്ഷകളുടെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
മാര്‍ക്ക് ലിസ്റ്റുകള്‍
സെപ്റ്റംബര്‍ 2011ന് നടത്തിയ റെഗുലര്‍ വിദ്യാര്‍ഥികളുടെ ബി.എ (ഗ്രേഡിങ് പാറ്റേണ്‍) പാര്‍ട്ട് I, പാര്‍ട്ട് II (സപ്ളിമെന്‍ററി) ഫൈനല്‍ ഡിഗ്രി പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതത് കോളജുകളില്‍ ലഭ്യമാണ്. സൂക്ഷ്മ പരിശോധനക്കും പുനഃപരിശോധനക്കുമുള്ള അപേക്ഷ ജൂണ്‍ 26 വരെ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ ബി.ടെക്
പ്രായോഗിക പരീക്ഷ
കണ്ണൂര്‍ സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ബ്രാഞ്ച് (ഓള്‍ഡ് സ്കീം) പ്രയോഗിക പരീക്ഷ ജൂണ്‍ 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളിലും സര്‍വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.
എം.എസ്സി സുവോളജി
പ്രായോഗിക/വൈവാ വോസി
രണ്ടും നാലും സെമസ്റ്റര്‍ എം.എസ്സി സുവോളജി പ്രായോഗിക/വൈവാ വോസി പരീക്ഷകള്‍ യഥാക്രമം ജൂലൈ 10, രണ്ട് തീയതികളില്‍ കണ്ണൂര്‍ എസ്.എന്‍ കോളജില്‍ നടത്തും. വിശദ വിവരങ്ങള്‍ പരീക്ഷാകേന്ദ്രത്തില്‍ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍