|
മാരിയോ ബാലോറ്റെല്ലി: അകവും പുറവും കറുപ്പ്
![]() യൂറോ ബ്യൂറോ അറഗന്‍സിനും ഇഗ്നറന്‍സിനും പുതിയ നിര്‍വചനമെഴുതിയ ആളാണ് മാരിയോ ബാലോറ്റെല്ലിയെന്ന് ഒരു ഇറ്റാലിയന്‍ പത്രം തലവാചകമെഴുതണമെങ്കില്‍ എന്തുമാത്രം അസഹനീയമായിരിക്കണം ആ കളിക്കാരന്റെ പെരുമാറ്റ രീതി. അതായത്, അഹന്തക്കും അജ്ഞതക്കും പുതിയ അര്‍ഥംകണ്ട ആളായിരിക്കണമല്ലോ ബാലോറ്റെല്ലി. കാരണം എന്തെന്നറിയുമ്പോഴേ ഇറ്റാലിയന്‍ സായുവിന്റെ ആത്മരോഷത്തിന്റെ പൊരുളറിയൂ.2010ല്‍ യൂറോകപ്പിലെ ഏറ്റവും മികച്ച യുവ ഫുട്ബാള്‍ താരത്തിനുള്ള അവാര്‍ഡ് യു.ഇ.എഫ്.എ സമ്മാനിച്ച വേദിയാണ് രംഗം. ഇറ്റലിയുടെ പ്രതിനിധിയെ പുരസ്കാരം നല്‍കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ താരം കൂസലൊന്നും കൂടാതെ വേദിയിലെത്തി. ആഹ്ലാദപൂര്‍വം വിശിഷ്ടാതിഥി പുരസ്കാരം കൈയില്‍വെച്ചുകൊടുത്തു. കണ്ണുമടച്ച് ഒരു മര്യാദയും കാണിക്കാതെ നമ്മുടെ യുവതാരം അതു വാങ്ങി മടങ്ങാന്‍ നേരം എവിടെനിന്നോ ഒരു പ്രതിഷേധശബ്ദം ഒരു കൂവലായിട്ടെത്തി. ആദരിക്കപ്പെട്ടയാള്‍ നേരെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നടുവിരല്‍ ഉയര്‍ത്തിക്കാട്ടി- യൂറോപ്പില്‍ ഏറ്റവും അവഹേളനപരമായ അശ്ലീല ആംഗ്യമാണത്. തീര്‍ന്നില്ല, 'ട്യൂട്ടോ സ്പോര്‍ട്ട്' എന്ന സ്പോര്‍ട്സ് ചാനലിന്റെ പ്രതിനിധി ഇന്റര്‍വ്യൂവിന് ക്ഷണിച്ചപ്പോള്‍ രോഷത്തോടെ കടന്നുചെന്ന് 'ഷിറ്റ്, വേഗമവസാനിപ്പിക്കൂ' എന്ന് ആക്രോശിക്കുകയും ചെയ്തു.ആരാണീ മിസ്റ്റര്‍ ബാലോറ്റെല്ലി? കൊറിഗന്റോ ബാലോറ്റെല്ലി?. ഘാനയില്‍നിന്ന് അഭയാര്‍ഥികളായി അനധികൃതമായി ഇറ്റലിയില്‍ കപ്പലില്‍ വന്നെത്തിയ ഒരു യുവതിയുടെയും യുവാവിന്റെയും മകനായി 1990 ആഗസ്റ്റ് 12ന് 'മാരിയോ ബാര്‍വൂവാ' എന്ന ആഫ്രിക്കന്‍ പേരിലായിരുന്നു മാരിയോ പിറന്നുവീണത്. പുതിയ ജീവിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയില്‍ ഘാനയില്‍നിന്നു ഭാഗ്യംതേടിയെത്തിയ മാതാപിതാക്കള്‍ക്ക് മാരിയോയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നേരവുമുണ്ടായില്ല. ആറാം മാസത്തില്‍ ഉദരരോഗ ചികിത്സക്കായി തങ്ങളുടെ കൈക്കുഞ്ഞിനെ പലാമോ മുനിസിപ്പല്‍ ആശുപത്രിയിലേല്‍പിച്ച് പേരുപോലും രജിസ്റ്റര്‍ ചെയ്യാതെ മാതാപിതാക്കള്‍ മുങ്ങി.തുടര്‍ന്ന് പലാമോയിലെ ഒരു സമ്പന്ന കുടുംബം സ്നേഹത്തോടെ മാരിയോയെ സ്വന്തം കുടുംബ്ധിലേക്ക് ദത്തെടുത്തു. അതോടെ 'ബാര്‍ബുവാ' ബാലോറ്റെല്ലിയായി. ആ കുടുംബ്ധിലെ മറ്റ് നാല് കുരുന്നുകള്‍ക്കൊപ്പം അതിസമ്പന്നമായ ഒരു ജീവിതമാണ് ഘാനക്കാരന് ലഭിച്ചത്.സമ്പന്നതക്കിടയിലും ബാലോറ്റെല്ലി മറ്റൊരു മുഖമാണ് കാണിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആത്മാര്‍ഥതയുടെ കണികപോലുമില്ലാത്ത കറുത്ത മുഖം. തന്നെ, സഹോദരനായി സ്വീകരിച്ച ബാലോറ്റെല്ലി കുടുംബാംഗങ്ങളെ കാരണമില്ലാതെ കിട്ടുന്ന നേരങ്ങളിലൊക്കെ തല്ലിച്ചതച്ചുകൊണ്ട് ക്രൂരതക്ക് തുടക്കംകുറിച്ചു.അന്തര്‍മുഖനായിരുന്നു മാരിയോ. കറുപ്പ് വൃത്തിക്കേടിന്റെ പര്യായമാണെന്ന് ബാല്യത്തിലേ ഒരവബോധം ആ മനസ്സില്‍ പതിഞ്ഞിരുന്നു. തന്റെ നിറത്തിന്റെ പേരില്‍ താന്‍ അവഗണിക്കപ്പെടുന്നുവെന്ന ഒരു തോന്നല്‍ ബാലോറ്റെല്ലിയെ പിന്തുടര്‍ന്നു. റോമിലെയും മിലാനിലെയും തെരുവുകളില്‍ തന്നെക്കാള്‍ വികൃതരൂപമുള്ള കറുമ്പന്മാരുടെ തോളില്‍ തൂങ്ങി സ്വര്‍ണത്തലമുടിയുള്ള സുന്ദരികളായ ഇറ്റാലിയന്‍ പെണ്‍കുട്ടികള്‍ വര്‍ണ്ണവെറിയന്മാര്‍ക്ക് മറുപടി നല്‍കിയിരുന്ന നാളുകളിലായിരുന്നു മാരിയോയുടെ അപകര്‍ഷബോധം.ആഫ്രിക്കന്‍ താരങ്ങളെ സഹോദരതുല്യം സ്നേഹിക്കുന്ന ഇറ്റാലിയന്‍ ക്ളബുകള്‍ ഒന്നടങ്കം മാറിയോയെ ബഹിഷ്കരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ പ്രതിഭാ പുരസ്കാരം വാങ്ങിയിട്ടും ബരല്‍സ്കോണിപോലും മാരിയോയെ തിരിഞ്ഞുനോക്കിയില്ല. കറുപ്പ് അഴകാണെന്നും വശ്യമാണെന്നും കരുതുന്നവര്‍പോലും മാരിയോ ബാലോറ്റെല്ലി എന്നു കേള്‍ക്കുമ്പോള്‍ വഴിമാറി നടന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍