May 20 Mon 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

വൊഡാഫോണ്‍ 3ജി നിരക്ക് 80 ശതമാനം കുറച്ചു

വൊഡാഫോണ്‍ 3ജി നിരക്ക് 80 ശതമാനം കുറച്ചു

ന്യൂദല്‍ഹി: ഇന്ത്യയിലെ 3ജി യുദ്ധം കൂടുതല്‍ ശക്തമാകുമെന്ന സൂചന നല്‍കി വൊഡാഫോണും 3ജി സേവനങ്ങളുടെ നിരക്ക് വെട്ടിക്കുറച്ചു. മറ്റ് മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളെ പിന്നിലാക്കി 80 ശതമാനം നിരക്ക് കുറവാണ് വൊഡാഫോണ്‍ പ്രഖ്യാപിച്ചത്.
3ജി യുദ്ധത്തിന് തുടക്കമിട്ട ഭാരതി എയര്‍ടെല്‍ 70 ശതമാനത്തോളം കുറവാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സും ഐഡിയയും ഏതാണ്ട് ഇതേ നിലവാരത്തില്‍ കുറവ് പ്രഖ്യാപിച്ചു. ഇതിനിടെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ 50 ശതമാനത്തോളം നിരക്ക് കുറച്ചിരുന്നു.
25 എം.ബി ഉപയോഗിക്കാന്‍ ഇനി വൊഡാഫോണ്‍ 25 രൂപയേ ചുമത്തൂ. മുകളിലേക്ക് 12 ജി.ബി ഉപയോഗത്തിന് 1,599 രൂപ വരെയായിരിക്കും നിരക്ക്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 10 കെ.ബി ഉപയോഗത്തിന് ഇനി രണ്ട് പൈസ നല്‍കിയാല്‍ മതിയാവും. ഡാറ്റാ ഉപയോഗത്തിന് റോമിങ് ചാര്‍ജും ഉണ്ടാകില്ലെന്ന് വൊഡാഫോണ്‍ കമ്പനി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com