12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

സെന്‍ട്രല്‍ ജയിലില്‍ മൃഗസംരക്ഷണത്തിന് പുതിയ പദ്ധതി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി. 14.375 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയുടെ ആദ്യ ഗഡു 5.76 ലക്ഷം കൈമാറിയതായി മന്ത്രി കെ.പി. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് പദ്ധതി ആവിഷ്കരിച്ചത്.
ജയിലിലെ പശുത്തൊഴുത്ത് നവീകരിക്കും. പുതുതായി പത്ത് പശുക്കളെ വളര്‍ത്താന്‍ സൗകര്യമുള്ള ഷെഡ് നിര്‍മിക്കും. അവയുടെ പരിപാലനത്തിനാവശ്യമായ ഉപകരണങ്ങളും തീറ്റപ്പുല്‍ കൃഷി ഉപകരണങ്ങളും കറവയന്ത്രവും വാങ്ങുന്നതിനാണ് പദ്ധതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 3.5 ലക്ഷം രൂപയും പശുക്കളെ വാങ്ങുന്നതിനും മറ്റ് ഉപകരണങ്ങള്‍ക്കും കൂടി 6.5 ലക്ഷം രൂപയും ചേര്‍ത്ത് ആകെ പത്തുലക്ഷം രൂപയാണ് ഇതിന് ചെലവ്.
നിലവിലുള്ള ആട് യൂനിറ്റ് പ്രത്യേകമായി സജ്ജീകരിച്ച് പുതിയ സ്ഥലത്ത് പുന$ക്രമീകരിക്കും. ഇതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 26,400 രൂപയും ആടുകളെ വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കുമായി 51,100 രൂപയും നല്‍കും. ആറ് ബാച്ചുകളിലായി പ്രതിവര്‍ഷം 6000-12000 ബ്രോയിലര്‍ കോഴികളെ വളര്‍ത്തുന്നതിന് 1000-2000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഷെഡ് നിര്‍മിക്കും. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനും കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് മുതലായവ വാങ്ങുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് ഹൗസിങ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ഷെഡ് പൂര്‍ത്തിയായാല്‍ ബാക്കി തുക പൗള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പറേഷനെ ഏല്‍പ്പിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com