കൊട്ടിയം: ഭിക്ഷാടകന്‍ കടത്തിക്കൊണ്ടുവന്ന ആന്ധ്ര സ്വദേശിയായ ഏഴുവയസ്സുകാരന്‍ കൊട്ടിയം പൊലീസിന്‍െറ സംരക്ഷണയില്‍. കുട്ടിയെ കൊണ്ടുവന്ന വികലാംഗനായ കര്‍ണാടക ഗാന്ധിനഗര്‍ വാവകട സ്വദേശി സണ്ണഞ്ചി നപ്പായെ (35) കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകുന്നേരം കണ്ണനല്ലൂര്‍ ജങ്ഷനില്‍വെച്ചാണ് സംശയം തോന്നിയ നാട്ടുകാര്‍ കുട്ടിയേയും ഭിക്ഷാടകനായ യുവാവിനെയും കണ്‍ട്രോള്‍ റൂം പൊലീസിനെ ഏല്‍പ്പിച്ചത്. കൊട്ടിയം സ്റ്റേഷനില്‍ ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന വിവരമറിഞ്ഞത്. നേത്രാവതി എക്സ്പ്രസിലെ വികലാംഗരുടെ കോച്ചില്‍നിന്ന് ബംഗളൂരുവില്‍വെച്ചാണ് കുട്ടിയെ കിട്ടിയതെന്നും കോയമ്പത്തൂരിലത്തെിയ ശേഷം നാഗര്‍കോവില്‍ എക്സ്പ്രസില്‍ കൊല്ലത്തത്തെുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞത്.
ആന്ധ്രയിലെ ധര്‍മപുരത്താണ് വീടെന്നും പേര് പ്രവീണ്‍ എന്നാണെന്നും രണ്ടാം ക്ളാസില്‍ പഠിക്കുകയാണെന്നുമാണ് കുട്ടി പൊലീസിനോടു പറഞ്ഞത്. ശ്രീനിവാസലു എന്നാണ് പിതാവിന്‍െറ പേരെന്നും മാതാവ് ലക്ഷ്മിദേവിയാണെന്നും തെലുങ്ക് മാത്രം സംസാരിക്കുന്ന കുട്ടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍