പാലാ: ഭരണങ്ങാനത്ത് കിണറുകളില്‍ വെള്ളം അപ്രത്യക്ഷമാകുന്നത് ആശങ്ക പരത്തുന്നു. ചിറ്റാര്‍ കുന്നനാംകുഴി ഭാഗത്താണ് അഞ്ച് കിണറ്റില്‍ നിന്ന് 20 അടിയോളം വെള്ളം വറ്റി ഇല്ലാതായത്. കനത്ത വേനലില്‍ പോലും വറ്റാത്ത കിണറുകളാണ് ശൂന്യമായത്. മാറാമറ്റത്തില്‍ ഒൗസേപ്പച്ചന്‍, ചാലില്‍ മാത്യു, കുളക്കല്‍ സണ്ണി, തെക്കേയറ്റത്ത് കുട്ടിച്ചന്‍, മരങ്ങാട് ജോയി എന്നിവരുടെ കിണറുകളാണ് തിങ്കളാഴ്ച വറ്റിയനിലയില്‍ കണ്ടത്തെിയത്. വിദഗ്ധരെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത്, വില്ളേജ് അധികൃതര്‍ എത്തി പരിശോധിച്ചു. 45 അടി താഴ്ചയുള്ള കിണറുകളാണ് വെള്ളം വറ്റിയവയെല്ലാം. വാഹനത്തില്‍ വെള്ളമത്തെിച്ച് കിണറ്റില്‍ ഒഴിച്ച് പരിശോധിച്ചെങ്കിലും ഇവയും വറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍