ആലത്തൂര്‍: ആദ്യകാല പച്ചക്കറി കേന്ദ്രമായ കാവശ്ശേരി പഞ്ചായത്തിലെ പത്തനാപുരത്തിന്‍െറ പെരുമ മങ്ങുമ്പോള്‍ തരൂര്‍ പഞ്ചായത്തിലെ തോണിപ്പാടം ഭാഗത്തെ മാട്ടുമല, കാരമല പ്രദേശങ്ങളില്‍ പച്ചക്കറിത്തോട്ടങ്ങള്‍ വ്യാപകമാകുന്നു. പടവലം, കയ്പ്പ, കുമ്പളം, പയര്‍, മരച്ചീനി, വിവിധതരം കിഴങ്ങുകള്‍, പച്ചമുളക്, കോവക്ക, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് ഈ മലയോര മേഖലയില്‍ കൃഷി ചെയ്യുന്നത്.
ഏതാനും വര്‍ഷം മുമ്പ് വരെ തൃശൂര്‍ മാര്‍ക്കറ്റിലത്തെുന്ന നാടന്‍ പച്ചക്കറി പത്തനാപുരത്തേതായിരുന്നു. ആ മേല്‍ക്കോയ്മ നഷ്ടപ്പെട്ടെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന മിക്ക പച്ചക്കറികളും നാട്ടില്‍ തന്നെ വിറ്റഴിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ലോഡ് കണക്കിന് വഴുതിന പത്തനാപുരം ഭാഗത്ത് നിന്ന് കയറ്റിപ്പോയിരുന്നെങ്കിലും ഇപ്പോള്‍ വഴുതിന, വെണ്ട തുടങ്ങിയ കൃഷികള്‍ കുറവാണ്. എങ്കിലും കുമ്പളം, മത്തന്‍, ചേന, ചേമ്പ്, മരച്ചീനി, ഇഞ്ചി, പച്ചമുളക്, കയ്പ്പ, കോവക്ക, കൂര്‍ക്ക എന്നിവ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍