Tue, 06/19/2012 - 11:28 ( 52 weeks 19 hoursago)
കണക്കും ജയിച്ച് ഇറ്റലി കടന്നു
(+)(-) Font Size
കണക്കും ജയിച്ച് ഇറ്റലി കടന്നു

ഡാന്‍ഷെ: കണക്കിനെയും കളിയെയും തോല്‍പിച്ച് സി ഗ്രൂപില്‍ നിന്നും ചാമ്പ്യന്മാരായ സ്പെയിനിനൊപ്പം ഇറ്റലിയും യൂറോ കപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍. സ്പെയിന്‍ ക്രൊയേഷ്യയെ 1-0ന് തോല്‍പിച്ചപ്പോള്‍ നിര്‍ണായക രണ്ടാം മത്സരത്തില്‍ ഇറ്റലി അയര്‍ലന്‍ഡിനെ 2-0ന് കീഴടക്കി ക്വാര്‍ട്ടറിലേക്ക് മുന്നേറി.
കളിക്കളത്തിലെ മികവിനൊപ്പമോ അതിലധികമോ പ്രാധാന്യം കണക്കിനുണ്ട് എന്ന് കണ്ടറിഞ്ഞുകൊണ്ടാണ് നിലവിലെ ജേതാക്കളും ലോക ചാമ്പ്യന്മാരുമായ സ്പെയിന്‍ പേടി സ്വപ്നമായ ക്രൊയേഷ്യയെ നേരിട്ടത്. ജര്‍മന്‍ റഫറി ‘സ്റ്റാര്‍ക്’ നിയന്ത്രിച്ച ഗ്രൂപ് സിയിലെ അവസാന മത്സരം നീലക്കുപ്പായത്തിലിറങ്ങിയ ‘ല റോയ’യുടെ മുന്നേറ്റത്തോടെയാണാരംഭിച്ചത്. റാമോസിന്‍െറ ത്രൂ പാസ് നേരെ ചെന്നത് ഇനിയസ്റ്റയുടെ കാലുകളിലായിരുന്നു, അപകടമൊഴിവാക്കിയത് ക്രൊയേഷ്യന്‍ നായകന്‍ ദാരിയോ റസര്‍ണയും. തുടര്‍ന്ന് ഒന്നാം മിനിറ്റില്‍തന്നെ വലതു പാര്‍ശ്വത്തുനിന്ന് പിക്വേയുടെ പാസിനൊപ്പം ഓടിയത്തെിയ സില്‍വയില്‍ന്ന് പന്ത് പിടിച്ചെടുത്ത് ഷ്ല്‍ഡന്‍ഫെല്‍ഡ് ക്രൊയേഷ്യന്‍ മധ്യനിരയിലേക്ക് മറിച്ചത്, മൂന്നു ഗോളുകളുമായി മുന്നേറുന്ന മാന്‍ഡുസൂക്കിച്ചിന്, സ്പാനിഷ് പിന്നാക്ക നിരയിലത്തെിക്കാനായെങ്കിലും ബുസ്ക്കെറ്റ്സ് ത്രോ വഴങ്ങി.
13ാം മിനിറ്റിനുശേഷം ഇരു കൂട്ടരും കളിയുടെ ഗതിവേഗം കുറച്ചതോടെ, സ്റ്റില്‍ ഫുട്ബാളിന് രംഗമൊരുക്കി, കരുതിക്കളിക്കുന്ന മട്ടിലുള്ള ഇരു ടീമുകളുടെയും പ്രകടനം കാണികളില്‍നിന്ന് ശക്തമായ പ്രതിഷേധവും ക്ഷണിച്ചുവരുത്തി.
22ാം മിനിറ്റിലെ ഫെര്‍ണാണ്ടോടോറസിന്‍െറ വലതുവശത്തുകൂടിയുള്ള ഒറ്റക്കുള്ള പ്രയാണവും ക്ളാസ് ഷോട്ടും പോസ്റ്റിലിടിച്ച് തിരിച്ചുപോയത് ക്രൊയേഷ്യക്കാരെ രക്ഷിച്ചു. തൊട്ടടുത്ത നിമിഷം സെര്‍ജിയോ റാമോസ് സെര്‍ണയുടെ തലക്ക് മുകളിലൂടെ പായിച്ച ഷോട്ട്, പ്ളാറ്റിക്കോസ ആയാസപ്പെട്ട് തടഞ്ഞിട്ടു. വിഖ്യാതമായ ലോക ചാമ്പ്യന്മാരുടെ പ്രതിരോധനിര അനായാസം കടന്ന, മാന്‍ഡുസൂക്കിച്ചിനെ റാമോസ് തടഞ്ഞ് നിലത്തിട്ടുവെങ്കിലും ജര്‍മന്‍ റഫറി പെനാല്‍റ്റി നിഷേധിക്കുകയും പ്രതിഷേധിച്ച കോര്‍ലൂക്കക്ക് മഞ്ഞക്കാര്‍ഡ് നല്‍കുകയാണുണ്ടായത്. നൂറുശതമാനവും തെറ്റായ നടപടിയായിരുന്നു ജര്‍മന്‍ റഫറിയുടേത്! മൈതാനത്തിലെ മേധാവിത്വം ആദ്യ പകുതിയില്‍ ക്രൊയേഷ്യക്കാര്‍ക്കുതന്നെയായിരുന്നു. കളിയുടെ രണ്ടാം പകുതിയും അവസാനിക്കാനിരിക്കെ 88ാം മിനിറ്റിലാണ് സ്പെയിനിന്‍െറ വിജയ ഗോള്‍ പിറക്കുന്നത്. ഇനിയേസ്റ്റയുടെ പിന്തുണയില്‍ ജീസസ് നവാസായിരുന്നു വിജയ ഗോള്‍ നേടിയത്.

രണ്ടടിച്ച് ഇറ്റലി
പൊസ്നാന്‍: കളിച്ച് ജയിക്കുകയെന്നതിനൊപ്പം കിലോമീറ്ററുകള്‍ക്കപ്പുറത്തെ വേദിയില്‍ സ്പിയിനോ ക്രൊയേഷ്യയോ ജയിക്കണമെന്ന പ്രാര്‍ത്ഥനയുമായാണ് മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലി അയര്‍ലന്‍ഡിനെതിരെ കളത്തിലിറങ്ങിയത്. രണ്ട് പോയന്‍റുമായി കളി തുടങ്ങിയ ഇറ്റലിക്ക് വിജയത്തിനൊപ്പം സ്പെയിന്‍-ക്രൊയേഷ്യ മത്സരത്തിലെ ഫലം കൂടി അനുകൂലമായെങ്കില്‍ മാത്രമേ ക്വാര്‍ട്ടറില്‍ കളിക്കാനാവൂ എന്നതായിരുന്നു അവസ്ഥ. രണ്ടും കല്‍പിച്ചിറങ്ങിയ അസൂറിപ്പട ഒന്നം മിനിറ്റു മുതല്‍ അന്‍േറാണിയോ ഡി നതാലി, കസാന, ആന്ദ്രെ പിര്‍ലോ എന്നിവരുടെ മുന്നേറ്റത്തിലൂടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അയര്‍ലന്‍ഡാവട്ടെ രണ്ട് കളിയും തോറ്റ് ആശ്വസിക്കാന്‍ ഒരു സമനിലയെങ്കിലും എന്ന അവസ്ഥയിലായിരുന്നു ഇറ്റലിക്കു മുന്നില്‍ പെട്ടത്. കൃത്യമായ ഇടവേളകളിലൂടെ പന്തുകള്‍ എത്തിച്ച് ഇറ്റാലിയന്‍ മുന്നേറ്റം ഇംഗ്ളീഷ് ടീമിന്‍െറ പ്രതിരോധകോട്ടയില്‍ വിള്ളല്‍ വീഴ്ത്തികൊണ്ടിരുന്നു. കളിയുടെ 35ാം മിനിറ്റില്‍ കസാനോയിലൂടെ തന്നെ മുന്നേറ്റത്തിന് ഫലം ലഭിച്ചു. പിര്‍ലോയുടെ നീക്കത്തില്‍ നിന്നും പിറന്ന അവസരം മുതലെടുത്ത് പന്ത് ഹെഡറിലൂടെ ഗോള്‍ വലയിലത്തെിച്ചാണ് കസാനോ ഇറ്റലിയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി പിരിയും മുമ്പ് തന്നെ ലീഡ് സ്വന്തമാക്കിയ ഇറ്റലിക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു സ്പെയില്‍-റഷ്യ മത്സര പുരോഗതി. 90ാം മിനിറ്റില്‍ മരിയോ ബലോറ്റെല്ലിയും ഗോള്‍ നേടി ഇറ്റാലിയന്‍ വിജയം ഗംഭീരമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus